| Friday, 3rd April 2015, 12:55 am

കെനിയന്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 70 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാരിസ്സ: കെനിയ സര്‍വകലാശാലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 70 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. അല്‍ ശബാബ് തീവ്രവാദികളാണ് സര്‍വകലാശാലയില്‍ കടന്നുകയറി ആക്രമണം നടത്തിയത്. അല്‍ ഖ്വയിദയുമായി ബന്ധമുള്ള തീവ്രവാദി സംഘടനയാണ് അല്‍ ശബാബ്.

നിരവധി വിദ്യാര്‍ത്ഥികളെയാണ് തീവ്രവാദികള്‍ തടവിലാക്കിയിരിക്കുന്നത്. ഇതില്‍ 500 വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചതായി സൈനിക വക്താവ് അറിയിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 1998 ന് ശേഷം കെനിയയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

മുഖംമൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അല്‍ ശബാബ് വക്താവ് ഷെയ്ക്ക് അലി മെഹ്മൂദ് റേജ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് വിദ്യാര്‍ത്ഥികളെല്ലാം ഉറക്കത്തിലായിരുന്നു. അമുസ്‌ലിങ്ങളെയാണ് ബന്ദിയാക്കിയിരിക്കുന്നതെന്നാണ് തീവ്രവാദി സംഘടന അറിയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more