ചേര്‍ത്തലയില്‍ 70% സിസേറിയന്‍: ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് അവഗണിച്ചു
Kerala
ചേര്‍ത്തലയില്‍ 70% സിസേറിയന്‍: ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് അവഗണിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2011, 10:33 am

ചേര്‍ത്തല: ചേര്‍ത്തല ആശുപത്രിയില്‍ 70% വും സിസേറിയനുകളാണെന്ന് ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനെക്കുറിച്ച് ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ബോര്‍ഡ് അറിയിച്ചു.

ദേശീയ ശരാശരിയേക്കാള്‍ വളരെക്കൂടുതലാണ് ചേര്‍ത്തലയിലെ സിസേറിയന്‍ നിരക്കെന്ന് അക്രഡിറ്റേഷന്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഈ പഠന റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ ആരോഗ്യവകുപ്പ് വീഴ്ചയവരുത്തിയെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.