കൊച്ചി: ഏഴുവയസുകാരി പെണ്‍കുട്ടി ചികിത്സാപിഴവ് കൊണ്ടാണ് മരിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയര്‍ ഉടമ, ഡോ. അനൂപ് കൃഷ്ണന്‍ (37) ആണ് ആത്മഹത്യ ചെയ്തത്.
ചോര കൊണ്ട് ചുമരില്‍ സോറിയെന്ന് എഴുതിവെച്ച ശേഷമായിരുന്നു അനൂപ് ആത്മഹത്യ ചെയതത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയ ചെയ്ത ഏഴുവയസുകാരി അനൂപിന്റെ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ആശുപത്രിയിലെത്തുംമുമ്പ് കുട്ടി മരിക്കുകയും ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് പിന്നലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഡോക്ടറുടെ ആത്മഹത്യ. ഒരാഴ്ചയായി തന്നെ കുറിച്ചും ആശുപത്രിയെ കുറിച്ചും കുടുംബത്തിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന ആരോപണങ്ങളില്‍ അനൂപ് അസ്വസ്ഥനായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ആശുപത്രിക്കുമുന്നില്‍ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ഫോണിലൂടെ ചിലര്‍ വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഒരു രാഷ്ട്രീയ നേതാവ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. ഇതിനുശേഷം അനൂപിനെ കാണാനില്ലെന്നു കാണിച്ച് കൊല്ലം ഈസ്റ്റ് പോലീസില്‍ ഭാര്യ പരാതി നല്‍കുകയായിരുന്നു.
പിന്നീട് രാത്രി വൈകി അനൂപിനെ വര്‍ക്കലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വ്യാഴാഴ്ച ഉച്ചയോടെ അനൂപിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡോ. അര്‍ച്ചന ബിജുവാണ് അനൂപിന്റെ ഭാര്യ. മകന്‍: ആദിത്യകൃഷ്ണ. ഭദ്രശ്രീയില്‍ ഡോ. ഉണ്ണിക്കൃഷ്ണനും രതീഭായിയുമാണ് അനൂപിന്റെ മാതാപിതാക്കള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: 7-year-old girl’s death accused of medical malpractice; The young doctor committed suicide