നിങ്ങള്‍ സാഹസിക യാത്രയ്ക്ക് ഒരുങ്ങുകയാണോ? ആദ്യമായാണ് ട്രക്കിങ് അടക്കമുള്ള സാഹസിക യാത്രകള്‍ക്ക് പോകുന്നതെങ്കില്‍ ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ കരുതിയില്ലെങ്കില്‍ ഈ മലകയറ്റം ഒരൊന്നൊന്നര മലകയറ്റമായായിരിക്കും പര്യവസാനിക്കുക. യാത്ര കുറച്ചുകൂടി എളുപ്പമുള്ളതാക്കാനും സൗകര്യപ്രദമാക്കാനും വേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
1.റെയിന്‍പ്രൂഫ് റക്ക്‌സാക്
യാത്രികര്‍ തങ്ങളുടെ അവശ്യസാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒരു ബാക്ക്പാക്ക് എടുക്കുന്നതാണ് നല്ലത്. ഇത് എളുപ്പത്തിലുള്ള സഞ്ചാരത്തിന് സഹായിക്കും. മലയും കാടും കുന്നുമൊക്കെ കയറിയിറങ്ങുമ്പോള്‍ ലഗേജുകള്‍ വലിച്ചുനടക്കാനൊന്നും സാധിക്കില്ല. എന്നാല്‍ ബാക്ക്പാക്കുകള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. റെയിന്‍പ്രൂഫ് ബാക്ക്പാക്കുകള്‍ വാങ്ങിക്കണം. അല്ലാത്തപക്ഷം വെള്ളത്തില്‍ വീണാലോ,മഴ നനഞ്ഞാലോ സാധനങ്ങള്‍ നഷ്ടമാകില്ല.
2. വാട്ടര്‍പ്രൂഫ് സ്ലീപ്പിങ് ബാഗ്
മണിക്കൂറുകളോളമുള്ള യാത്രകള്‍ക്ക് എപ്പോഴും ഒപ്പം കരുതാവുന്ന ഒന്നാണ് സ്ലീപ്പിങ് ബാഗ്. ഇടക്ക് എപ്പോഴെങ്കിലും വിശ്രമിക്കണമെങ്കിലോ,യാത്രയ്ക്കിടെ ടെന്റ് അടിച്ച് കൂടുമ്പോഴോ വിരിപ്പോ മറ്റോ തറയില്‍ വിരിച്ച് മയങ്ങുന്നതിനേക്കാള്‍ കംഫര്‍ട്ടബിളായിരിക്കും ഇത്തരം കനംകുറഞ്ഞ സ്ലീപിങ് ബാഗ് ഉപയോഗിക്കുന്നത്. ഇത് വാട്ടര്‍ റെസിസ്റ്റന്റ് ആണെങ്കില്‍ വളരെ നല്ലത്.
ട്രക്കിങ്ങിന് ഒരിക്കലും സാധാരണ ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഗ്രിപ്പ് കൂടിയതും അനായാസം നടക്കാവുന്നതുമായ ട്രക്കിങ് ഷൂസുകള്‍ തന്നെ ഉപയോഗിക്കണം. ഇതും വാട്ടര്‍പ്രൂഫായിരിക്കണം. അല്ലാത്തപക്ഷം വെള്ളത്തിലോ ചളിയിലോ ഒക്കെ ചവിട്ടിയാല്‍ കുതിര്‍ന്ന് നാശമായിപോകും .
4.ഹൈപവര്‍ ഫ്‌ളാഷ്‌ലൈറ്റ്,ടോര്‍ച്ചുകള്‍
നല്ല പവറുള്ള ടോര്‍ച്ച് ഒരെണ്ണം കൂടെകരുതുന്നത് സുരക്ഷയ്ക്ക് നല്ലതാണ്. ഇത് കൈയ്യിലൊതുങ്ങുന്നതും ചാര്‍ജ് കപ്പാസിറ്റി കൂടിയതുമായിരിക്കണം. ഇരുട്ടുള്ള വഴികളിലോ മറ്റോ സഞ്ചരിക്കേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ചും കൂടെ കരുതുക.
ട്രക്കിങിനിടെ നിങ്ങളുടെ ജീവന്‍ തന്നെ സംരക്ഷിക്കാന്‍ വെള്ളം വേണ്ടി വന്നേക്കാം. ഒരു വാട്ടര്‍ബോട്ടില്‍ എപ്പോഴും കൂടെ കരുതുക. ട്രക്കിങ് പോലുള്ള അതിസാഹസിക യാത്രകളില്‍ എപ്പോഴും വെള്ളം ആവശ്യമായി വരും. വാട്ടര്‍പ്യൂരിഫയറുള്ള ബോട്ടിലുകളാണെങ്കില്‍ കൂടുതല്‍ ഉപകരിക്കും.
നമ്മള്‍ കരുതിയിട്ടുള്ള വെള്ളം തീര്‍ന്നുപോയാല്‍ വഴിയില്‍ നിന്ന് ശേഖരിക്കേണ്ടി വന്നേക്കാം. അപ്പോള്‍ പ്യൂരിഫയര്‍ ഈ ജലത്തിലെ 99 .99 % ജലത്തിലുണ്ടാകുന്ന ബാക്ടീരിയകളെ നീക്കം ചെയ്യുകയും ഫില്‍റ്റര്‍ ചെയ്യുകയും ചെയ്യും. ഒരേസമയം വെള്ളം സ്‌ട്രോ വഴി കുടിക്കാനും സാധിക്കും.
ഫയര്‍ സ്റ്റാര്‍ട്ടര്‍ കിറ്റ് കരുതുക
മഞ്ഞും മഴയുമൊക്കെയുള്ള പ്രദേശങ്ങളിലൂടെയാണ് യാത്രയെങ്കില്‍ ഒരു ഫയര്‍ സ്റ്റാര്‍ട്ടര്‍ കിറ്റ് കരുതുക. കാരണം യാത്രയ്ക്കിടെ എവിടെയെങ്കിലും കാമ്പ് ചെയ്യുമ്പോള്‍ ഭക്ഷണം പാചകം ചെയ്യാന്‍ തീയുണ്ടാക്കാന്‍ ഉപകരിക്കും. എമര്‍ജന്‍സി സിഗ്നലായും തിളക്കമുള്ള തീനാളമുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാനും സാധിക്കും. ഏത് കഠിനമായ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാനാകും.
സമാധാനമായി യാത്ര തുടരാന്‍ രാത്രികളില്‍ കൊതുകുകടിയില്‍ നിന്ന് രക്ഷനേടാന്‍ കൊതുക് പ്രതിരോധ ക്രീമുകള്‍ കൂടെ കരുതാം. ഓപ്പണ്‍ എയറില് ഉറങ്ങേണ്ടി വന്നാലും കൊതുകുകടിയില്ലാതെ ഉറങ്ങാമല്ലോ. 12 മണിക്കൂര്‍ വരെ നീളുന്ന സുഗന്ധമുള്ള ലോഷനുകള്‍ വിപണിയില്‍ ലഭ്യമാണ്.