മനോഹരമായ മുടി എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ താരന്‍ പ്രശ്‌നം കാരണം പലര്‍ക്കും സ്വന്തം മുടി ഭംഗിയായി ഇടാന്‍ പോലും ഭയമാണ്. അത്തരക്കാര്‍ക്ക് താരന്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷ്യസാധനങ്ങളെ പരിചയപ്പെടുത്താം.
വെള്ളക്കടല
രുചികരമായ ഭക്ഷണസാധനങ്ങളും സാലഡുകളും തയ്യാറാക്കാന്‍ മാത്രമല്ല താരന്‍ കളയാനും വെള്ളക്കടല ഉപയോഗിക്കാം. വിറ്റാമിന്‍ ബി6ഉം സിങ്കും ധാരാളം അടങ്ങിയിട്ടുള്ളവയാണ് ഇത്. ഇത് താരനെ ഇല്ലാതാക്കും.
വെളളക്കടല കഴിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടിയാല്‍ മതി.
ഇഞ്ചി
ഇഞ്ചി കഴിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. ദഹനപ്രശ്‌നം കൊണ്ടാണ് ചിലര്‍ക്ക് താരന്‍ വരിക. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ഇഞ്ചി താരന്‍ അകറ്റുന്നു. ഇതിനു പുറമേ ഇഞ്ചിയില്‍ ബാക്ടീരിയയ്ക്കും ഫംഗസിനും എതിരെ പൊരുതുന്ന ഘടകങ്ങളുണ്ട്. അവയും താരനകറ്റാന്‍ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുളളിയില്‍ അടങ്ങിയിട്ടുള്ള ആലിസിന്‍ താരനെ അകറ്റാന്‍ സഹായിക്കും. ഭക്ഷണമായോ അല്ലെങ്കില്‍ തലയോട്ടിയില്‍ പുരട്ടിയോ വെളുത്തുള്ളി ഉപയോഗിക്കാം.
സൂര്യകാന്തി വിത്തുകള്‍
സൂര്യകാന്തി വിത്തുകള്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് താരനെ അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ ബി6ഉം സിങ്കും ധാരാളം അടങ്ങിട്ടുള്ള ഇവ തലയോട്ടിയിലെ സെബം ഉല്പാദനം നിയന്ത്രിക്കുന്നു.
ഗോതമ്പ്
സിങ്ക്, വിറ്റമിന്‍ ബി6 എന്നിവ ഒട്ടേറെ അടങ്ങിയിട്ടുള്ള ഗോതമ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
ആപ്പിള്‍
ആപ്പിള്‍ നേരിട്ടു കഴിക്കുന്നതും ജ്യൂസ് രൂപത്തില്‍ തലയോട്ടിയില്‍ പുരട്ടുന്നതും താരന്‍ ഇല്ലാതാക്കും.
വാഴപ്പഴം
വിറ്റാമിന്‍ ബി6, എ.സി എന്നിവയും ധാതുക്കളും സിങ്കും, പോട്ടാസ്യവും, ഇരുമ്പും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇവയില്‍ ധാരാളം അമിനോ ആസിഡുകളും ആന്റിയോക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും.