പരിശോധന നടത്തുന്നതിനായിരുന്നു സുക്മാ ജില്ലയിലെ ദോര്‍ണപാല്‍ പ്രദേശത്ത് പോലീസ് സംഘം എത്തിയിരുന്നത്. ആന്ധ്രാ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. 61 പേരായിരുന്നു പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നേരെയാണ് നെക്സല്‍ ആക്രമണം ഉണ്ടായത്. 100 പേരാണ് നെക്സല്‍ സംഘത്തിലുണ്ടിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെടിവെപ്പ് രണ്ട് മണിക്കൂറോളം നീണ്ട് നിന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. 2010 ല്‍ സുക്മാ ജില്ലയില്‍ നടന്ന ആക്രമണത്തില്‍ 74 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. 2013 ല്‍ നടന്ന ആക്രമണത്തില്‍ 25 പേരും കൊല്ലപ്പെട്ടിരുന്നു.