മുംബൈ: ലോകത്ത് കൊവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണ് ലോക രാജ്യങ്ങള്‍. വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകത്തിന് മുഴുവന്‍ ആവശ്യമായ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയക്ക് സാധിക്കുമെന്ന് വിവിധ മേഖലകളില്‍ നിന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു.
കൊവിഡ് വികസിപ്പിക്കുന്നതില്‍ ഇന്ത്യ പ്രതീക്ഷവെച്ചിരിക്കുന്നത് ഏഴ് സ്ഥാപനങ്ങളിലാണ്.
ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, സിഡസ് കാഡില, പനേഷ്യ ബയോടെക്
ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്, മൈന്‍വാക്സ്, ബയോളജിക്കല്‍ ഇ എന്നീ ഇന്ത്യന്‍ നിര്‍മ്മാണ് ശാലകളിലാണ് രാജ്യം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.
കോവാക്‌സിന്‍, ഭാരത് ബയോടെക്: ഭാരത് ബയോടെക് ഹൈദരാബാദില്‍ വാക്‌സിന്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്തു.
ഐ.സി.എം.ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും (എന്‍.ഐ.വി) സഹകരിച്ചാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
അസ്ട്രാസെനെക്ക, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ: വാക്‌സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
2020 ഓഗസ്റ്റില്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. വര്‍ഷാവസാനത്തോടെ ആസ്ട്രാസെനെക്ക വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സൈക്കോവ് – ഡി, സിഡസ് കാഡില: സൈക്കോവ് – ഡി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനി കഴിഞ്ഞ ആഴ്ച ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പനേഷ്യ ബയോടെക്കില്‍ നിന്നുള്ള വാക്‌സിന്‍ കാന്‍ഡിഡേറ്റ്: കമ്പനി വികസിപ്പിച്ചെടുക്കുന്ന വാക്‌സിന് ഇതുവരെ പേരിട്ടില്ല. ഇതിനായി യു.എസ് ആസ്ഥാനമായുള്ള റിഫാന ഇങ്കുമായി പനേഷ്യ ബയോടെക് അയര്‍ലണ്ടില്‍ ഒരു സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ട്. 500 ദശലക്ഷത്തിലധികം ഡോസുകള്‍ ഇവര്‍ നിര്‍മ്മിക്കും. അടുത്ത വര്‍ഷം ആദ്യം 40 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണത്തിന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ വാക്‌സിന്‍: ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ അനുബന്ധ സ്ഥാപനമാണ്. കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയുമായി സ്ഥാപനം കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
മൈന്‍വാക്‌സ്: വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 18 മാസത്തിനുള്ളില്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് കമ്പനി. തുടക്കത്തില്‍ രണ്ട് ഡസന്‍ ഡോസുകള്‍ ആരംഭിക്കും. ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന് (ബിറാക്) 15 കോടി രൂപ ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രീ-ക്ലിനിക്കല്‍ ട്രയല്‍ തലത്തിലാണ്.
ബയോളജിക്കല്‍ ഇ: കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്‍ നിലവില്‍ പ്രീ-ക്ലിനിക്കല്‍ ട്രയല്‍ തലത്തിലാണ്.
ഈ ഏഴ് ഇന്ത്യന്‍ കമ്പനികളാണ് കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ