ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇതുവരെ ഏഴ് മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രദേശവാസികളാണ് വാതകചോര്‍ച്ചയെപ്പറ്റി പൊലിസില്‍ അറിയിച്ചത്. വിഷവാതകത്തിന്റെ രൂക്ഷമായ ഗന്ധം മൂലം ഫാക്ടറി പരിസരത്തേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.’ സിതാപൂര്‍ എസ്.പി എല്‍. ആര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവര്‍ത്തകസംഘത്തോടൊപ്പം ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വാതകചോര്‍ച്ചയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ല ഭരണകേന്ദ്രം പ്രഖ്യാപിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.