[]തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഇന്‍ക്യുബേറ്റഡ് ഇലക്‌ട്രോണിക് കമ്പനിയായ ടെല്‍മാകോ ഡവലപ്‌മെന്റ് ലാബ്‌സിന്റെ ഏഴ് ഇഞ്ച് വലിപ്പമുള്ള ആറ്റിറ്റിയൂഡ് നെസ്റ്റ് 6339 ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ വിപണിയിലെത്തി.[]
സാങ്കേതിക മികവിന്റേയും, വിലക്കുറവിന്റേയും കാര്യത്തില്‍ ഈ സൂപ്പര്‍ ടാബ്‌ലറ്റ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകശപ്പെടുന്നു.
2 ജി വോയിസ് കോളിംഗ് സംവിധാനമുള്ള ഈ സൂപ്പര്‍ ടാബ്‌ലറ്റ് ഇതിനകം തന്നെ വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
കേരളത്തിലുടനീളം 400 വില്പനശാലകളിലും 100 ഓളം ഓണ്‍ലൈന്‍ സേവനത്തിലൂടെയും ആറ്റിറ്റിയൂഡ് നെസ്റ്റ് 6339 ലഭ്യമാകുമെന്നും,7999 രൂപയ്ക്ക് ഇത്രയധികം സാങ്കേതികവിദ്യകള്‍ കൂട്ടിയിണക്കിയ ടാബ്‌ലറ്റ് പിസികള്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ കുറവാണെന്നു കമ്പനി പറയുന്നു.
ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ടാബ്‌ലറ്റുകള്‍ പുറത്തിറിക്കിയിരിക്കുന്നതെന്ന് കമ്പനിയുടെ ഡയറക്ടര്‍ സി.ആര്‍.നിജേഷ് പറഞ്ഞു.
വിപണിയിലെ അനുകൂലമായ പ്രതികരണമാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ 2 ജി വോയിസ് കോളിംഗ് സംവിധാനം, ഡ്യൂവല്‍ കാമറ, ജിപിഎസ്, ഹൈറസലൂഷന്‍ സ്‌ക്രീന്‍, എഫ്എം റേഡിയോ, 8 ജിബി സ്റ്റോറേജ് സംവിധാനം, 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി സംവിധാനം, ദീര്‍ഘക്ഷമതയുള്ള ബാറ്ററിയുടെ സഹായം തുടങ്ങിയവ ഉപയോഗപ്പെടുത്തി ആറ്റിറ്റിയൂഡ് നെസ്റ്റ് 6339 വിപണിയില്‍ എത്തിക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെന്ന് ആദിത് ബോസ് പറഞ്ഞു.