ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളെജിലാണ് സംഭവം. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന നാലുപേരും തീവ്രപരിചരണവിഭാഗത്തിലെ മൂന്ന് രോഗികളുമാണ് മരിച്ചത്.
വിതരണത്തിലെ പിഴവാണ് ഓക്‌സിജന്‍ മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്സിജന്റെ അഭാവം മൂലമാണ് രോഗികള്‍ മരിച്ചതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ രോഗികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും ഓക്‌സിജന്‍ വിതരണത്തിലെ സാങ്കേതികപ്രശ്നം മിനിട്ടുകള്‍ക്കകം പരിഹരിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംഭവത്തില്‍ വെല്ലൂര്‍ ജില്ലാ കളക്ടര്‍ എ.ഷണ്‍മുഖ സുന്ദരം അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയാണ് മരണകാരണമെന്ന് കളക്ടര്‍ പറഞ്ഞു.
മരിച്ചവരില്‍ നാലുപേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കകളുടെ തകരാറ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നു. കൊവിഡ് വാര്‍ഡുകളിലെ 59 രോഗികളും കൊവിഡ് ഇതര വാര്‍ഡുകളില്‍ 62 രോഗികളും ഓക്സിജനെ ആശ്രയിച്ച് കഴിയുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്‍ വിതരണ ശൃംഖലയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നെങ്കില്‍ മറ്റെല്ലാവരെയും ഇത് ബാധിക്കുമായിരുന്നു. എന്നാല്‍, അവര്‍ക്ക് പ്രശ്നമൊന്നുമില്ലെന്നും അതിനാല്‍ മരണങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: 7 Covid Patients Died In Tamilnadu