തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേരില്‍ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമുള്ള കുഞ്ഞിന്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു ഈ കുഞ്ഞ്.
കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരോആളുകള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഒരാള്‍ക്ക് മാത്രമാണ് രോഗം മാറിയത്. പാലക്കാട് സ്വദേശിക്കാണ് രോഗം മാറിയത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ഹൗസ് സര്‍ജന്‍സുമുണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 19998 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കി.437 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, ഇതില്‍ 127 പേര്‍ നിലവില്‍ ചികിത്സയിലാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് പരിശോന ശക്തമാക്കിയെന്നും ഇത് ഫലം കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ട് സ്‌പോട്ട് ഒഴികെ ഉള്ള കണ്ണൂരിലെ സ്ഥലങ്ങളിലും ജനം പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
DoolNews Video