പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയിട്ട്  79 ദിവസം; കൊല്ലപ്പെട്ടത് 69 പേര്‍; രാജ്യത്തെ സംഘര്‍ഷഭരിതമാക്കി സി.എ.എ
national news
പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയിട്ട്  79 ദിവസം; കൊല്ലപ്പെട്ടത് 69 പേര്‍; രാജ്യത്തെ സംഘര്‍ഷഭരിതമാക്കി സി.എ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th February 2020, 7:54 am

ന്യൂദല്‍ഹി: പാര്‍ലമെന്റ് പൗരത്വഭേദഗതി നിയമം പാസാക്കിയതിനു ശേഷം രാജ്യത്ത് ഇതുവരെ പൊലീസ് വെടിവെപ്പിലും ആക്രമങ്ങളിലും വര്‍ഗീയ കലാപങ്ങളിലുമായി കൊല്ലപ്പെട്ടത്‌ 69 പേരെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് നിയമം പാസാക്കിയിട്ട് 79 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് 69 പേര്‍ കൊല്ലപ്പെട്ടു എന്ന കണക്കുകള്‍ പുറത്ത് വരുന്നത്.

അസമില്‍ 6 ഉം, ഉത്തര്‍പ്രദേശില്‍ 19 ഉം, കര്‍ണാടകയില്‍ 2ഉം ആളുകള്‍ പൗരത്വഭേദഗതി നിയമം പാസാക്കിയതിനു ശേഷം കൊല്ലപ്പെട്ടു. ദല്‍ഹി സംഘര്‍ഷത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടക്കം മുതല്‍ തന്നെ നിയമത്തിനെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധമാണ് നടന്നത്. ദല്‍ഹിയില്‍ ഷാഹീന്‍ബാഗില്‍ സ്ത്രീകള്‍ നിയമത്തിനെതിരെ മൂന്ന് മാസമായി തെരുവില്‍ സമരം ചെയ്യുകയാണ്.