ചെന്നൈ: ബജറ്റില്‍ തമിഴ്‌നാടിനെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ സമരം പ്രഖ്യാപിച്ച് ഭരണകക്ഷിയായ ഡി.എം.കെ. ശനിയാഴ്ച പാര്‍ട്ടിയുടെ എല്ലാ ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രകടനം നടത്തുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
ചെന്നൈ: ബജറ്റില്‍ തമിഴ്‌നാടിനെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ സമരം പ്രഖ്യാപിച്ച് ഭരണകക്ഷിയായ ഡി.എം.കെ. ശനിയാഴ്ച പാര്‍ട്ടിയുടെ എല്ലാ ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രകടനം നടത്തുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ട ചെന്നൈ മെട്രോ റെയില്‍ രണ്ടാം ഘട്ട പദ്ധതിക്കും പ്രളയ ദുരിതാശ്വാസത്തിനും ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ക്ക് മാത്രം ദുരന്തനിവാരണത്തിനായി ഫണ്ട് നല്‍കിയെന്നും എന്നാല്‍ സംസ്ഥാനത്തെ അവഗണിച്ചെന്നും ഡി.എം.കെ ചൂണ്ടിക്കാട്ടി.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് അനുവദിച്ച് രാജ്യത്തുടനീളം തുല്യമായ വളര്‍ച്ചയ്ക്കാണ് ബജറ്റ് സഹായിക്കേണ്ടത്. എന്നാല്‍ മൂന്നാം മോദി സര്‍ക്കാറിന്റെ ബജറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരിനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ബജറ്റ് ആയിരുന്നു. രാജ്യത്തിന്റെ വികസനത്തിന് ഗണ്യമായ സംഭാവന നല്‍കുന്ന തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളെ അവഗണിച്ച് കുറച്ച് സംസ്ഥാനങ്ങള്‍ക്ക് ഉദാരമായി ഫണ്ട് അനുവദിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ രണ്ടാനമ്മ സമീപനത്തെ അപലപിച്ചാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ബജറ്റില്‍ സാധാരണക്കാരനെ സംബന്ധിക്കുന്ന ഒരു വിഷയം പോലും ചര്‍ച്ചയായില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ പ്രതികരിച്ചിരുന്നു. ബജറ്റിന് പിന്നാലെ നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
സ്റ്റാലിന് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു എന്നീ മുഖ്യമന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
തമിഴ്‌നാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ വഞ്ചനയാണ് ബജറ്റെന്നും ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പിയാക്കി മാറ്റിയ പ്രാദേശിക പാര്‍ട്ടികളെ സന്തോഷിപ്പിക്കാനുള്ള ബജറ്റായിരുന്നു ഇതെന്നും സ്റ്റാലിൻ പറഞ്ഞു.
Content Highlight: DMK announces state-wide protest against union govt for ‘betraying’ TN in the budget