റിയാദ്: സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ. രാജ്യത്തെ പരമ്പരാഗത സാമൂഹിക ചട്ടങ്ങളില്‍ നിന്നും യുവത്വം മാറുന്നതിന്റെ സൂചയാണ് സര്‍വേ നല്‍കുന്നത്.
2020ലെ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സൗദി യൂത്ത് ഇന്‍ നമ്പേര്‍സ് എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ട് പ്രകാരം15-34 പ്രായത്തിനിടയിലുള്ള സൗദിയിലെ 66 ശതമാനം യുവതയും വിവാഹിതരല്ല.
ഈ പ്രായത്തിനിടയിലുള്ള 32 ശതമാനം പേര്‍ മാത്രമാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ യുവാക്കളാണ് വിവാഹം കഴിക്കാത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 76 ശതമാനമാണ് വിവാഹം കഴിക്കാത്ത യുവാക്കള്‍. 56 ശതമാനം യുവതികളും.
വിദ്യഭ്യാസം പൂര്‍ത്തിയാക്കല്‍ , ഉയര്‍ന്ന ജീവിതച്ചെലവ്, വിവാഹച്ചെലവ് എന്നിവയാണ് വിവാഹത്തിനു മടികാണിക്കുന്നതില്‍ ഇവര്‍ പറയുന്ന കാരണം .
റിപ്പോര്‍ട്ട് പ്രകാരം സൗദി യുവത്വത്തിനിടയിലെ നിരക്ഷരതാ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒപ്പം സൗദി സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലും കുറവുണ്ട്.
സൗദിയില്‍ പൊതുവെ ചെറിയ പ്രായത്തില്‍ തന്നെ വലിയൊരു ശതമാനം യുവാക്കളും വിവാഹിതരാവുന്ന പ്രവണത നേരത്തെയുണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്നതിന് രാജ്യത്ത് വിലക്കില്ല. എന്നാല്‍ ഇത് പ്രത്യേക കോടതിയുടെ അനുമതി വാങ്ങേണ്ട ആവശ്യമുണ്ട്.
66%OF YOUNG SAUDIS ARE SINGLE
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ