ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ റിതി സെന്‍, നടി ശ്രീദേവി; മിന്നും നേട്ടങ്ങളോടെ മലയാള സിനിമ
National Film Award
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ റിതി സെന്‍, നടി ശ്രീദേവി; മിന്നും നേട്ടങ്ങളോടെ മലയാള സിനിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th April 2018, 12:48 pm

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. പ്രതീക്ഷിച്ച നേട്ടം കൊയ്ത് മലയാള സിനിമ മികച്ച് നിന്നു. റിതി സെന്‍ ആണ് മികച്ച നടന്‍. ശ്രീദേവിയാണ് മികച്ച നടി. ജയരാജ്(ഭയാനകം) ആണ് മികച്ച സംവിധായകന്‍. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസിലിനെയും ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതിയെയും ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്.


Read | കത്വയില്‍ എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയതിനെതിരെ ഹൈക്കോടതി


 

മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡിന് ഇന്ദ്രന്‍സിനെ പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞു. നേരത്തെ സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിനായിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. ഗോവ ചലചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വ്വതിക്ക് ലഭിച്ചിരുന്നു. മികച്ച ഗായകനുള്ള പുരസ്‌കാരം യേശുദാസിന് ലഭിച്ചു. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ “പോയ് മറഞ്ഞു കാലം” എന്ന ഗാനത്തിനാണ് പുരസ്‌കാരം.

മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം മലയാളിയായ അനീസ്. കെ മാപ്പിള സംവിധാനം ചെയ്ത “സ്ലേവ് ജെനസിസ്” ( Slave Genesis) നേടി.

കോഴിക്കോട് സ്വദേശി അപ്പു പ്രഭാകരനാണ് ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മികച്ച സിനിമറ്റോഗ്രഫര്‍ പുരസ്‌കാരം നേടിയത്.


Read | വി.എച്ച്.പിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് തൊഗാഡിയയെ പുറത്താക്കാനുള്ള ആര്‍.എസ്.എസിന്റെ നീക്കമെന്ന് വി.എച്ച്.പി പ്രസിഡന്റ്


അവാര്‍ഡ് പട്ടിക

മികച്ച നടന്‍: റിതി സെന്‍

മികച്ച നടി ശ്രീദേവി- മോം

മികച്ച ചിത്രം: വില്ലേജ് റോക്ക് സ്റ്റാര്‍

മികച്ച സംവിധായകന്‍- ജയരാജ് (ഭയാനകം)

മികച്ച സഹനടി- ദിവ്യ ദത്ത (ഹിരാത)

മികച്ച സഹനടന്‍- ഫഹദ് ഫാസില്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം

മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി

കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്.
പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് “സ്ലേവ് ജെനസിസ്”.

മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ

പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)

പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം

മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തന്‍)

മികച്ച ബംഗാളി ഫിലിം- മയൂരക്ഷി

മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍

മികച്ച തമിഴ് ചിത്രം- ടു ലെറ്റ്

മികച്ച തെലുഗ് ചിത്രം- ഗാസി അറ്റാക്ക്

മികച്ച കൊറിയോഗ്രഫി- ഗണേഷ് ആചാര്യ

മികച്ച എഫക്ട്സ്- ബാഹുബലി 2

മികച്ച സംഗീത സംവിധായകന്‍- എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍

മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജ് (ടേക്ക് ഓഫ്)

എഡിറ്റിംഗ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)

മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)

മികച്ച ഗായിക- സാക്ഷ ത്രിപതി

മികച്ച ഗായകന്‍- കെ.ജെ യേശുദാസ് (പോയ് മറഞ്ഞ കാലം)