| Friday, 23rd July 2021, 11:13 am

ചെറുവത്തൂരില്‍ 65കാരനെ കഴുത്തു ഞെരിച്ച് കൊന്നു; ഭാര്യയും ബന്ധുക്കളായ യുവാക്കളും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറുവത്തൂര്‍: രോഗബാധിതനായി കിടപ്പിലായിരുന്ന 65-കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കളായ യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ വി. ജാനകി (50), ജാനകിയുടെ സഹോദരിയുടെ മകന്‍ അന്നൂര്‍ പടിഞ്ഞാറ് താമസിക്കുന്ന വി. രാജേഷ് (34), മറ്റൊരു ബന്ധു കണ്ടങ്കാളിയില്‍ താമസിക്കുന്ന അനില്‍ (39) എന്നിവരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.

കൊവിഡ് ഭേദമായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. അസുഖബാധിതനായ ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ബുധനാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം സ്വാഭാവിക മരണമാക്കാനും ഇവര്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. രാത്രി ഒന്നരയോടെ സമീപവാസികളെ അറിയിച്ച് മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

മൃതദേഹത്തില്‍ താടിയില്‍ മുറിവും കഴുത്തില്‍ പാടും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 65-year-old man murdered in Cheruvathur Wife and relatives arrested

Latest Stories

We use cookies to give you the best possible experience. Learn more