[]ന്യൂദല്‍ഹി: രാജ്യത്ത് 65 തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 34 എണ്ണവും വേരൂന്നിയിരിക്കുന്നത് മണിപ്പൂലിരിലാണ്. []
ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് ആണ് ഇന്റലിജന്‍സ് വിവരങ്ങളെ ഉദ്ദരിച്ച് ഇക്കാര്യം വെൡപ്പടുത്തിയത്.
മിക്ക തീവ്രവദാ ഗ്രൂപ്പുകളുടേയും അടിത്തറ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന് പുറത്താണ്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ തീവ്രവാദ സംഘടകളുടേയും പ്രവര്‍ത്തനം.
പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഇന്ത്യയിലെ സംഘങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങളും പരിശീലനവും പണവും നല്‍കുന്നതെന്ന് ഇന്റലിജന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞതായി മന്ത്രി ലോക്‌സഭയെ അറിയിച്ചു.
സാമ്പത്തികവും താവളവും പരിശീലനവുമെല്ലാം തീവ്രവാദികള്‍ക്ക് ലഭിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണ്.
തീവ്രവാദ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഫണ്ട് ലഭിക്കുന്നത് നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്നും നിലവിലുള്ള സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
ജമ്മു കാശ്മീരിലാണ് അഞ്ച് പ്രധാന തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ലമെന്റില്‍ മറുപടി സമര്‍പ്പിച്ച എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ പറയുന്നു. ലഷ്‌കറെ തോയിബ, ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്തെ മുജാഹിദീന്‍, അല്‍ ബദര്‍ എന്നിവ ഇതില്‍ പെടുന്നു.
വടക്ക് കഴിക്കന്‍ അസമില്‍ 11 ഉം മേഘാലയയില്‍ നാലും ത്രിപുരയില്‍ രണ്ടും നാഗാലാന്‍ഡില്‍ നാലും മിസോറാമില്‍ രണ്ടും മണിപ്പൂരില്‍ 34 ഉം തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളാണ് പഞ്ചാബില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, കേരളം, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിരവധി തീവ്രവാദ സംഘങ്ങള്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.