| Thursday, 2nd November 2017, 8:45 pm

കേരള നിയമസഭയിലെ 87 എം.എല്‍.എമാര്‍ ക്രിമിനലുകള്‍; 61 പേര്‍ കോടിപതികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള നിയമസഭയില്‍ പകുതിയില്‍ അധികം പേരും ക്രിമിനലുകളെന്ന് റിപ്പോര്‍ട്ട്. 140 എം.എല്‍.എമാരില്‍ 87 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിടുന്ന വിവരം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് റിപ്പോര്‍ട്ടു പുറത്തു വിടുന്ന വിവരം.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ കണക്കു പ്രകാരം നിയമസഭയിലെ 64 ശതമാനം എം.എല്‍.എമാരും ക്രിമിനലുകളാണ്. 27 പേര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.

വര്‍ഷങ്ങള്‍ ശിക്ഷ ലഭിക്കാവുന്ന കേസുകളും ജാമ്യമില്ലാ കുറ്റവും മുതല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടും സ്ത്രീകള്‍ക്കെതിരായ അതിക്രമം വരെയുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Also Read: ‘നെയ്മര്‍ ദ ജോക്കര്‍…’; ആരാധകരെ ഞെട്ടിച്ച് ജോക്കര്‍ ലുക്കില്‍ നെയ്മര്‍, ചിത്രങ്ങള്‍ വൈറലാകുന്നു


കഴിഞ്ഞ നിയമസഭയേക്കാള്‍ ഈ സഭയിലാണ് ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ കൂടുതലുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എം.എല്‍.എമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സി.പി.ഐ.എമ്മിനാണ്. 17 എം.എല്‍.എമാര്‍ക്കെതിരെയാണ് ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരാണ് പട്ടികയിലുള്ളത്. സി.പി.ഐയുടെ മൂന്ന് എം.എല്‍.എമാരും ലിസ്റ്റിലുണ്ട്.

കോടിപതികളായ 61 എം.എല്‍.എമാരുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 92 കോടിയുമായി തോമസ് ചാണ്ടിയാണ് സഭാംഗങ്ങളിലെ ഏറ്റവും ധനികന്‍. സി.പി.ഐ.എമ്മില്‍ 15 പേരും, ലീഗിന്റെ 14 പേരും കോണ്‍ഗ്രസിന്റെ 13 പേരും പതിനാലാം നിയമസഭയില്‍ കോടിപതികളാണ്.

We use cookies to give you the best possible experience. Learn more