ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 87 പേരില്‍ 64 പേരും നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഇവരുമായി ഏറ്റവും അടുത്ത് ഇടപഴകിയ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിന്ന് 543 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത് എന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ 269 പേരെ കണ്ടെത്തി സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.