| Tuesday, 23rd June 2015, 9:01 pm

ചൂട് കാറ്റ്: കറാച്ചിയില്‍ 630 പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ചൂട് കാറ്റ് കാരണം പാകിസ്താനില്‍ 640 ഓളം പേര്‍ മരിച്ചു. കറാച്ചിയില്‍ 630 പേരാണ് മരണപ്പെട്ടിരിക്കുന്നത്. കറാച്ചിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിഷയം കൈകാര്യം ചെയ്യാന്‍ സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

സിന്ധ് പ്രവിശ്യയ്ക്ക് കുറുകെയാണ് കാറ്റ് ശക്തമായിരിക്കുന്നത്. റമദാന്‍ വ്രതം ആരംഭിച്ച വെള്ളിയാഴ്ചയായിരുന്നു ഉഷ്‌ക്കാറ്റും ആരംഭിച്ചിരുന്നത്. ശക്തമായ ഉഷ്ണക്കാറ്റ് അടിയന്തിര സാഹചര്യമാണ് പ്രദേശത്തെ ആശുപത്രികളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

കറാച്ചിയല്‍ 630 പേര്‍ മരിച്ചത് കൂടാതെ മറ്റ് പ്രദേശങ്ങളില്‍ 10 ഓളം പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചൂടിന്റെ ആഘാതം, രക്ത സമ്മര്‍ദ്ദം കുറയുന്നത്, അവശത തുടങ്ങിയ കാരണങ്ങളാണ് മരണ കാരണമായി ഡോക്ചര്‍മാര്‍ പറയുന്നത്. വെള്ളിയാഴ്ച മുതല്‍ 44 മുതല്‍ 45 വരെ ഡിഗ്രി ചൂടാണ് കറാച്ചിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more