| Friday, 3rd January 2014, 3:17 pm

ചൊവ്വയില്‍ സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ 62 ഇന്ത്യക്കാര്‍!!

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലണ്ടന്‍: ചൊവ്വയില്‍ സ്ഥിരതാമസാക്കുന്ന ##മാര്‍സ് വണ്‍ പ്രൊജക്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ 62 ഇന്ത്യക്കാരും. മൊത്തം 1000 പേരെയാണ് തിരഞ്ഞെടുത്തത്.

2024 ലാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുക. ചൊവ്വയില്‍ കോളനിയുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലേക്ക് നിരവധി പേരായിരുന്നു അപേക്ഷിച്ചിരുന്നത്.

140 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് അപേക്ഷിച്ചത്. ഇന്ത്യയില്‍ നിന്നും 20,000 ലധികം പേര്‍ അപേക്ഷിച്ചിരുന്നു.

യു.എസില്‍ നിന്നും 297 പേരും കാനഡയില്‍ നിന്ന് 75 പേരും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നാലെ 52 പേരുമായി റഷ്യയുമുണ്ട്.

6 ബില്യണ്‍ യു.എസ് ഡോളറാണ് പ്രൊജക്ടിന്റെ മൊത്തം ചിലവ്. 40 പേരെയാണ് തിരഞ്ഞെടുക്കുക. രണ്ട് പുരുഷനും രണ്ട് സ്ത്രീകളുമുള്‍പ്പെടുന്നതാണ് ആദ്യ ബാച്ച്. 2022 സെപ്റ്റംബറില്‍ ആദ്യ ബാച്ച് പുറപ്പെടും.

പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം നാല് പേരടങ്ങുന്ന മറ്റൊരു സംഘത്തെ അയക്കും. പദ്ധതിയനുസരിച്ച് പോയവരാരും ഒരിക്കലും മടങ്ങി വരില്ല. ചൊവ്വയിലേക്ക് താമസം മാറുന്നവര്‍ക്ക് 8 വര്‍ഷം നീളുന്ന പരിശീലന പരിപാടിയും നല്‍കും.

ചൊവ്വയില്‍ സ്ഥിരതമാസത്തിനായുള്ള ഒരുക്കങ്ങളാണ് പരിശീലനത്തില്‍ ഉണ്ടാകുക. അസുഖങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പരിശീലനത്തില്‍ ഉണ്ടാകും.

ഓരോ യാത്രികനും ചൊവ്വയില്‍ ഉപയോഗിക്കാവുന്ന 5,511 പൗണ്ട് വസ്തുക്കളുമായാണ് ചൊവ്വയില്‍ ഇറങ്ങുക.

We use cookies to give you the best possible experience. Learn more