ലോക്ഡൗണ്‍; 60000 ലിറ്റര്‍ ബിയര്‍ നശിപ്പിച്ചു കളയാന്‍ തീരുമാനിച്ച് ഇന്ത്യന്‍ കമ്പനി
national news
ലോക്ഡൗണ്‍; 60000 ലിറ്റര്‍ ബിയര്‍ നശിപ്പിച്ചു കളയാന്‍ തീരുമാനിച്ച് ഇന്ത്യന്‍ കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th May 2020, 6:13 pm

പൂനെ: ലോക്ഡൗണിനെ തുടര്‍ന്ന് വില്‍ക്കാന്‍ കഴിയാതെ സൂക്ഷിച്ചു വച്ചിരുന്ന 60000 ലിറ്റര്‍ ബിയര്‍ കളയാന്‍ തീരുമാനിച്ച് ബിയര്‍ നിര്‍മ്മാണ കമ്പനി. വില്‍പ്പന നിന്നതോടെ സൂക്ഷിച്ചു വച്ചിരുന്ന ബിയര്‍ നശിപ്പിച്ചു കളയാന്‍ തീരുമാനിച്ചത് ക്രാഫ്റ്റ് ബിയറാണ്.

പൂനെയിലെ 16 മൈക്രോ ബ്രുവറികളിലായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ബിയര്‍. നിര്‍മ്മിച്ച് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ക്രാഫ്റ്റ് ബിയറിന്റെ രുചി നഷ്ടപ്പെടും. അതിനാലാണ് നശിപ്പിക്കാനുള്ള തീരുമാനം.

ക്രാഫ്റ്റ് ബ്രുവറീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് നകുല്‍ ഭോസ്ലെയാണ് ബിയര്‍ നശിപ്പിച്ചു കളയുന്ന വിഷയം അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.