മുംബൈ: ബി.ജെ.പി സഹയാത്രികന്‍ യോഗാ ഗുരു ബാബരാംദേവിന്റെ പതഞ്ജലി കമ്പനിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 600 ഏക്കര്‍ ഭൂമി നല്‍കി. ആയൂര്‍വേദ പദ്ധതികളുടെ ഭാഗമായി ഓറഞ്ച് പ്രൊസസിംഗ് പ്ലാന്റ് നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഭൂമി നല്‍കിയത്. നാഗ്പുരിലെ കടോലില്‍ 200 ഏക്കറും, മിഹാനിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ 450 ഏക്കറുമാണ് രാംദേവിന്റെ കമ്പനിക്ക് ലഭിച്ചത്. കേന്ദ്രമന്ത്രിയും നാഗപൂര്‍ എം.പിയുമായ നിതിന്‍ ഗഡ്കരി ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് ഭൂമി കൈമാറിയത്.
ഫട്‌നാവിസ് സര്‍ക്കാരിന്റെ നടപടി സ്വജനപക്ഷപാതമാണെന്നും തുച്ഛ വിലയ്ക്കാണ് സുപ്രാധാന മേഖലയില്‍ രാംദേവിന് ഭൂമി അനുവദിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.വനഭൂമി പിടിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്ക് പറഞ്ഞു.
മാഗിക്ക്് നിരോനമേര്‍പ്പെടുത്തിയ നാളില്‍ നൂഡില്‍സുമായാണ് രാംദേവ് ആദ്യമായി രംഗത്ത് എത്തിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ ടി.വി പരസ്യങ്ങള്‍ നല്‍കുന്ന കമ്പനികളിലൊന്നാണ് പതഞ്ജലി. യോഗ ഗുരു മാത്രമായിരുന്ന രാംദേവ് ബിസ്‌കറ്റുകള്‍, നൂഡില്‍സ്, തേന്‍, ബട്ടര്‍ എന്നിവയ്‌ക്കെല്ലാം പുറമെ സൗന്ദര്യ വര്‍ദ്ധ വസ്തുക്കളും വിറ്റഴിക്കുന്ന കമ്പനിയുടെ ഉടമയായി മാറിയിരിക്കുകയാണ്.