| Friday, 29th December 2017, 1:06 pm

പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍ : വിവരം പുറത്തു പറയാതിരിക്കാന്‍ കുട്ടികള്‍ക്ക് അഞ്ച് രൂപ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ ഇയാള്‍ കുഞ്ഞുങ്ങള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയെന്ന് പൊലീസ് പറഞ്ഞു.

ദക്ഷിണ ദില്ലിയിലെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മിഠായി വാങ്ങാന്‍ പണം തരാമെന്നു പറഞ്ഞ് ഇയാള്‍ വീട്ടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പീഡനമുണ്ടായത്. പ്രതിയായ മുഹമ്മദ് ജൈനുലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനശേഷം സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കുട്ടികള്‍ കരഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് വൈദ്യ പരിശോധനക്ക് വിധേയമാക്കി. ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. ദല്‍ഹി ജില്ലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡില്‍ വിട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തിനെതിരെ ദക്ഷിണ ദില്ലിയില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more