വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന വെടിവെയ്പ്പില്‍ ആറ് വയസ്സുകാരി കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫുട്പാത്തില്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെയായിരുന്നു നിയാ കോര്‍ട്ട്‌നി എന്ന ഒന്നാം ക്ലാസുകാരിക്ക് വെടിയേറ്റത്.
വെടിയേറ്റ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. വെടിവെയ്പ്പില്‍ പരിക്കേറ്റ മറ്റ് അഞ്ച് പേരുടെ നില ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.
എന്ത് കാരണത്താലാണ് വെടിവെയ്പ്പുണ്ടായതെന്ന് വ്യക്തമല്ല. അക്രമികളെ പിടികൂടാന്‍ സഹായിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും പരിസരവാസികളോട് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ചാരനിറത്തിലുള്ള കാറില്‍ നിന്നാണ് അക്രമി സംഘം വെടിയുതിര്‍ത്തത്. പ്രദേശത്തെ ചിലര്‍ തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പ്പുണ്ടായതെന്ന് സൂചനയുണ്ടെങ്കിലും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നാലേ കാര്യങ്ങള്‍ക്ക് വ്യക്തത വരികയുള്ളു എന്നാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: 6-year-old girl killed in Washington shooting