Advertisement
Daily News
ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ് 6 വയസുകാരന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Apr 24, 07:31 pm
Saturday, 25th April 2015, 1:01 am

cricket-01ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ആറ് വയസുകാരന്‍ മരിച്ചു. ക്രിക്കറ്റ് ബോള്‍ നെഞ്ചില്‍ കൊണ്ടാണ് അപകടമുണ്ടായത്. ടി വാഷ്മി എന്ന കുട്ടിയാണ് മരണപ്പെട്ടത്.

വനസ്ഥലി പുരത്തെ സഹാറ എസ്റ്റേറ്റിലുള്ള വീടിനടുത്ത കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു അപകടം. അയല്‍ക്കാരായ കുട്ടികള്‍ക്കൊപ്പം കളിക്കവെയായിരുന്നു അപകടമെന്നും ഒരു കുട്ടി അടിച്ച ബോള്‍ നെഞ്ചില്‍ കൊണ്ടതാണ് അപകടത്തിന് കാരണമെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.

ബോള് കൊണ്ടതിനെത്തുടര്‍ന്ന് നിലത്ത് വീണ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെന്നും എങ്കിലും രക്ഷിക്കാനായില്ലെന്നും അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് കുട്ടി മരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ബാറ്റ് ചെയ്ത 14 കാരന്റെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണം എന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ആഴ്ച ഇത് രണ്ടാമത്തെ കളിക്കാരനാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മരണപ്പെടുന്നത്. മുന്‍ ബംഗാള്‍ അണ്ടര്‍ 19 കളിക്കാരനായ അങ്കിത് കേശ്രിയാണ് തിങ്കളാഴ്ച മരണപ്പെട്ടിരുന്നത്.