കൂടംകുളം ആണവനിലയത്തില്‍ തൊഴിലാളികള്‍ മരണപ്പെടതായി വിവരാവകാശ രേഖ
ഡൂള്‍ന്യൂസ് ഡെസ്ക്
Tuesday, 20th August 2013, 1:08 pm
[]കൂടംകുളം: ##കൂടംകുളം ആണവനിലയത്തില്‍ തൊഴിലാളികള്‍ മരണപ്പെട്ടതായി വിവരാവകാശ രേഖ. നിലയത്തിന്റെ നിര്‍മാണ ജോലിക്കിടെയാണ് തൊഴിലാളികള്‍ മരണപ്പെട്ടത്.
കൂടംകുളം ആണവവിരുദ്ധ സമരസമിതി വിവരാവകാശ നിയമപ്രകാരം നേടിയ രേഖയിലാണ് ആറ് തൊഴിലാളികള്‍ മരണപ്പെട്ടതായി പറയുന്നത്. വൈദ്യുതാഘാതമേറ്റാണ് തൊഴിലാളികള്‍ മരണപ്പെട്ടത്.[]
ആണവ നിലയത്തിന്റെ നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ നടപടികള്‍ അധികൃതര്‍ പാലിക്കാത്തതാണ് തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയതെന്ന് സമരസമിതി ആരോപിച്ചു.
സുരക്ഷാ കാര്യങ്ങളില്‍ അധികൃതരുടെ അലംഭാവത്തിന്റെ ഉദാഹരണമാണ് ഇതെന്നും സമരസമിതി പറഞ്ഞു. ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്.
നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നത് വരെ ശക്തമായ സമരവുമായി മു്ന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.