ബന്ധങ്ങള്‍ ദൃഢതയോടെ കാത്തുസൂക്ഷിക്കാം!
Daily News
ബന്ധങ്ങള്‍ ദൃഢതയോടെ കാത്തുസൂക്ഷിക്കാം!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th January 2015, 10:41 am

RELATION-SHIP നമ്മുടെ ബന്ധങ്ങള്‍ ദൃഢതയോടെ കാത്തുസൂക്ഷിക്കാന്‍ ചില നിര്‍ദേശങ്ങളിതാ!

പ്രശ്‌നം തിരിച്ചറിയുക: ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബന്ധത്തിലെ എന്താണെന്ന് തിരിച്ചറിയുകയാണ്. രണ്ടുപേരും പ്രശ്‌നം തിരിച്ചറിഞ്ഞാല്‍ ഒരുമിച്ചിരുന്ന് എവിടെയാണു തെറ്റുപറ്റിയതെന്നു പരിശോധിക്കണം.

ഇടയ്ക്കിടെ കാണുക: നിങ്ങളുടെ ബന്ധത്തിനുള്ളിലെ യഥാര്‍ത്ഥ പ്രശ്‌നം സമയക്കുറവാണെങ്കില്‍, വര്‍ഷത്തില്‍ ഇടയ്ക്കിടെ പരസ്പരം കാണാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തണം. പൊതുസുഹൃത്തുക്കളുമായി ചുറ്റുന്നതിനു പകരം ഇത്തരം സമയങ്ങള്‍ നിങ്ങള്‍ രണ്ടുപേരുടേതു മാത്രമാക്കുക.

പങ്കാളിയുടെ കാഴ്ചപ്പാട് മനസിലാക്കുക: നമ്മള്‍ക്കു പ്രശ്‌നം വരുമ്പോള്‍ പലപ്പോഴും നമ്മള്‍ കാര്യങ്ങളെ നോക്കി കാണുന്നത് നമ്മുടെ കാഴ്ചപ്പാടിലൂടെ മാത്രമാണ്. നമ്മുടെ കാഴ്ചപ്പാടു പോലെ തന്നെ പ്രധാനപ്പെട്ടതാണ് പങ്കാളിയുടെ കാഴ്ചപ്പാടും ചിന്തയും.

അവധി ദിവസങ്ങളില്‍ ഒരുമിച്ച് പുറത്തുപോകുക: ഒരുമിച്ച് ഒഴിവു ലഭിക്കുമ്പോഴെല്ലാം പുറത്തുപോയി ആസ്വദിക്കുക. ചെറിയ ഇത്തരം യാത്രകള്‍ നിങ്ങളുടെ ബന്ധങ്ങളിലെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകും അതിനെ ദൃഢമാക്കുകയും ചെയ്യും.

ആശയവിനിമയം വര്‍ധിപ്പിക്കുക: ഇടയ്ക്കിടെ കാണുന്നതുപോലെ തന്നെ പ്രധാനമാണ് ഫോണിലൂടെയും മറ്റുമുള്ള ആശയവിനിയമയം. എത്രജോലിത്തിരക്കായാലും ദിവസം ഒരു മണിക്കൂറെങ്കിലും ഇതിനുവേണ്ടി ചിലവഴിക്കുക.

പ്രഫഷണല്‍ കൗണ്‍സലിങ്ങിന് പോകുക: നിങ്ങള്‍ പരസ്പരം ശ്രമിച്ചിട്ടും ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനാകുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു കൗണ്‍സിലറെ സമീപിക്കുക. ഇത് പരസ്പരം കൂടുതല്‍ മനസിലാക്കാനും പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും സഹായിക്കും.