മഴക്കെടുതിയില്‍ ദുരിതം അനുഭവിച്ച മനുഷ്യരെ സഹായിക്കാന്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം ഇന്ന് അയച്ചത് ആറര ടണ്‍ അവശ്യവസ്തുക്കള്‍. കോഴിക്കോടേക്ക് ക്യാമ്പില്‍ നിന്ന് ആറര ടണ്‍ വസ്തുക്കളുമായി വാഹനം പുറപ്പെട്ടു.
തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ ഉള്ള കളക്ഷന്‍ പോയിന്റില്‍ ശേഖരിക്കപ്പെട്ടതാണ് ഈ ആറര ടണ്‍ വസ്തുക്കള്‍. 120 വോളണ്ടിയർമാരുടെ സഹായത്തോടെ കുടിവെള്ളം, ഡ്രൈ ഫുഡ്സ്, കുട്ടികൾക്കുള്ള ആഹാര പദാർത്ഥങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ബെഡ്ഷീറ്റ്, സോപ്പ്, ഡെറ്റോൾ, കൊതുകുവല, ബ്ലീച്ചിംഗ് പൗഡർ, മെഴുകുതിരി, മരുന്നുകൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് കോഴിക്കോടേക്ക് കയറ്റിഅയച്ചത്.ഇന്നലെ ആരംഭിച്ച കളക്ഷന്‍ പോയിന്റില്‍ മികച്ച പൊതുജന പങ്കാളിത്തമാണ് ഉള്ളത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍, വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തകരും സജീവമായി കളക്ഷന്‍ സെന്ററിലുണ്ട്.