ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത് നാഗിലും കുല്‍ഗാമിലും നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്.
ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ വലിയ വിജയമായിരുന്നെന്നും കശ്മീര്‍ പൊലീസ് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ജമ്മുവിലെ രണ്ട് തെക്കന്‍ ജില്ലകളില്‍ പ്രത്യേക ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അനന്ത്നാഗിലെ നൗഗാം മേഖലയില്‍ സുരക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
അനന്ത്നാഗ് ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, കുല്‍ഗാം ജില്ലയിലെ മിര്‍ഹാമ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
തുടക്കത്തില്‍, ഒരു ഭീകരനെ വധിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് വൈകുന്നേരത്തെ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ കൂടി വധിച്ചതായി സ്ഥിരീകരിച്ചു.
6 #terrorists of proscribed #terror outfit JeM killed in two separate #encounters. 4 among the killed terrorists have been identified so far as (2) #Pakistani & (2) local terrorists. Identification of other 02 terrorists is being ascertained. A big #success for us: IGP Kashmir
— Kashmir Zone Police (@KashmirPolice) December 29, 2021
രണ്ട് ഏറ്റുമുട്ടലുകളിലുമായി ആറ് ഭീകരര്‍ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച രാവിലെ കശ്മീര്‍ പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ തിരിച്ചറിഞ്ഞ നാല് ഭീകരരില്‍ രണ്ടുപേരും പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
6 terrorists killed in two clashes in Jammu and Kashmir; Police said the four were from Pakistan