| Saturday, 14th February 2015, 4:51 pm

2015ല്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആറ് സാങ്കേതിക കഴിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ് സാങ്കേതിക രംഗം. കഴിഞ്ഞവര്‍ഷം നിങ്ങള്‍ നേടിയ സാങ്കേതിക മികവ് ഇതിനകം തന്നെ പഴക്കം ചെന്നതായി മാറിയിരിക്കും.

അത്തരമൊരു കാലത്ത് വിവരങ്ങള്‍ വര്‍ഷം 30% എന്ന രീതിയില്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലേബര്‍ എക്‌ണോമിക്‌സിലെ ഗവേഷണത്തില്‍ കണ്ടെത്തിയത്. അതായത് നിങ്ങള്‍ സ്വായത്തമാക്കുന്ന സാങ്കേതികമായ വിവരങ്ങള്‍ അടുത്ത വര്‍ഷമാവുമ്പോഴേക്കും പഴയയതും ആവശ്യമില്ലാത്തതും ആയിക്കൊണ്ടിരിക്കുന്നു

പക്ഷേ വിഷമിക്കേണ്ട, ഒരു മാര്‍ഗമുണ്ട്. പുതിയ സാങ്കേതിക വിദ്യകളില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ക്കും ശൈലികള്‍ക്കും അനുസരിച്ച് അവയെ കൈകാര്യം ചെയ്യാനുള്ള വിവരങ്ങല്‍ സ്വായത്തമാക്കി നമ്മളും മാറിക്കൊണ്ടിരിക്കുക. അത് നിങ്ങളെ മുന്നേറാന്‍ സഹായിക്കും

2015ല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആറ് സാങ്കേതികമായ കഴിവുകളാണ് ഇവിടെ പറയുന്നത്.


ഇപ്പോള്‍ ലോകം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ടെക് സ്‌കില്ലാണ് കോഡിങ്. കോഡിങ്ങും കമ്പ്യൂട്ടര്‍ സയന്‍സും കെ12 വിദ്യാഭ്യാസരീതിയിലാണ് ഇപ്പോഴും ഉള്‍പ്പെടുത്തുന്നത്. അതായത് കോഡ് ചെയ്യാനുള്ള കഴിവ് മറ്റു പഠന രീതികളായ വായനയ്ക്കും, ഗണിതത്തിനുമൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

കോഡിങ് സ്‌കില്‍ സ്വായത്തമാക്കാന്‍ പ്രായവും ഇപ്പോഴത്തെ സ്ഥിതിയുമൊന്നും പ്രശ്‌നമല്ല. കോഡിങ് സ്‌കില്‍ എളുപ്പം മനസിലാക്കാന്‍ മാര്‍ഗങ്ങളുണ്ട്. മിക്കവയും ഫ്രീയായി ലഭിക്കുന്നവയാണ്.

ഇന്റര്‍നെറ്റിനുണ്ടാകുന്ന വളര്‍ച്ചക്കൊപ്പം ബിഗ് ഡാറ്റ 2015ലും വളര്‍ന്നു കൊണ്ടിരിക്കുമെന്നാണ് ഫോര്‍ബ്‌സ് പറയുന്നത്.

നിര്‍മ്മിക്കപ്പെടുന്ന ഡാറ്റയുടെ അളവ് കൂടുമ്പോള്‍ ആ ഡാറ്റ എങ്ങനെ ശേഖരിക്കണം, അനലൈസ് ചെയ്യണം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ ഏത് വ്യവസായിക രംഗത്തുള്ളയാളായാലും വലിയ ഡാറ്റകളെ അവഗണിച്ചാല്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട മാര്‍ക്കറ്റിങ്, ഡിസിഷന്‍മേക്കിങ് അവസരങ്ങള്‍ നഷ്ടമാകും.


ക്ലൗഡ് ഏറെ പ്രധാന്യം നേടുന്ന വര്‍ഷമാവും 2015 എന്നാണ് ടെക്ക് റെഡാര്‍ ഈ മാസം റിപ്പോര്‍ട്ടു ചെയ്തത്. വിവരങ്ങളുടെ ഡിജിറ്റല്‍ വല്‍കരണത്തിലൂടെ 90 ശതമാനത്തോളം ചതെലവുകുറയ്ക്കാനാവുമെന്നതാണ് ഇതിലുള്ള കാരണമായി ഓപ്പണ്‍ ടെക്‌സ്റ്റ് സി.ഇ.ഒ മാര്‍ക്ക് ബാരനേഷിയ പറയുന്നത്. വര്‍ഷാവസാനത്തോടെ വിവരങ്ങളവും ആപ്ലിക്കേനുകളും ക്ലൗഡില്‍ സൂക്ഷിക്കുന്ന സമയം വരുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ക്ലൗഡ് ഉപയോഗിക്കാന്‍ പഠിക്കുന്നതിലൂടെ നിങ്ങള്‍ നിങ്ങളുടെ ഡാറ്റയുടെ സുരക്ഷിതത്വം മുതല്‍ യോജിച്ചുപ്രവര്‍ത്തിക്കാനുള്ള കഴിവു വരെ വര്‍ധിപ്പിക്കാനാവും.

വരുമാനം ഉണ്ടാക്കുന്ന പ്രക്രിയ ചലനാത്മകമാക്കേണ്ടതെങ്ങനെയാണെന്ന് 2015ല്‍ നിരവധി കമ്പനികള്‍ പഠിക്കുമെന്ന് ദ ഗാര്‍ഡിയന്‍ പ്രവചിക്കുന്നു. മൊബൈല്‍, ക്ലൗഡ് കമ്പ്യൂട്ടിങ്ങിലൂടെ നമ്മള്‍ ആളുകളുമായി യോജിച്ചുപ്രവര്‍ത്തിക്കേണ്ട വര്‍ഷമാണിതെന്നാണ് ഫോര്‍ബ്‌സ് പറയുന്നത്. അതായത് കേന്ദ്രീകൃതമായ പല ആപ്ലിക്കേഷനുകളും വിവിധങ്ങളായ ഡിവൈസുകളില്‍ ഉപയോഗിക്കാനാവും

വിവരങ്ങള്‍ എപ്പോഴും ഇരട്ടിയായിക്കൊണ്ടിരിക്കും, അതായത് എന്ത് സന്ദേശമാണോ നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ആശയവിനിമയം ചെയ്യാനുദ്ദേശിക്കുന്നത് അതിന് വര്‍ധിച്ച തോതില്‍ ക്രിയാത്മകമായ മുന്നേറ്റം അവിടെയുണ്ടാവുന്നു.

ഇവിടെയാണ് പുതിയ വിവരങ്ങള്‍ കണ്ടെത്താനും മുന്നേറ്റങ്ങളുണ്ടാക്കാനുമായി വിവരങ്ങളെ ദൃശ്യാത്മകമായി ചിത്രീകരിക്കുന്ന ഡാറ്റാ വിഷ്വലൈസേഷന്‍ കടന്നു വരുന്നത്. സാധാരണ വിവരങ്ങള്‍ക്ക് സാധിക്കാത്ത രീതിയില്‍ വിവരങ്ങളുടെ ദൃശ്യാത്മക ചിത്രീകരണം വിവരങ്ങളെ കൂടുതല്‍ സര്‍ഗാത്മകമാക്കുന്നു. ഭാഗ്യത്തിന് അതിനായി നിങ്ങള്‍ വെബ് ഡിസൈനറോ ഡവലപ്പറോ ആവേണ്ടതില്ല.


യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈന്‍മാര്‍(യു.എക്‌സ് ഡിസൈനര്‍) അഥവാ ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ രൂപകല്‍പന ചെയ്യുന്നവര്‍ പ്രാധാന്യ ം കൊടുക്കുന്നത് ഒരു സംവിധാനം ( വെബ്‌സൈറ്റ് അല്ലൈങ്കില്‍ ആപ്ലിക്കേഷന്‍) ഉപയോഗിക്കുവാനുള്ള ഉപഭോക്താക്കളുടെ സൗകര്യവും, ക്ഷമതയും എല്ലാമാണ്.

ഉപയോക്തൃ അനുഭവത്തിന് ഏറെ കാലമായി പ്രാധാന്യം നല്‍കി വരുന്നുണ്ടെങ്കിലും. അടുത്തകാലത്തായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിവിധ സംവിധാനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

We use cookies to give you the best possible experience. Learn more