ന്യൂദല്‍ഹി: .ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി 6 സംസ്ഥാനങ്ങള്‍. ഏപ്രില്‍ 14 ന് പ്രഖ്യാപിച്ച രണ്ടാം ലോക്ക് ഡൗണ്‍ കാലാവധി മേയ് 3 ന് അവസാനിക്കാനിരിക്കെയാണ് സംസ്ഥാനങ്ങള്‍ ആവശ്യവുമായി രംഗത്തെത്തിയത്.
ദല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണില്‍ ഉടന്‍ ഇളവ് പ്രഖ്യാപിക്കരുതെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. നാളെ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടും.
ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയും സമാന ആവശ്യമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോട്ടസ്‌പോട്ടുകളായ മുംബൈ, താനെ എന്നിവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടുമെന്നറിയിച്ചിട്ടുണ്ട്.
അതേസമയം രോഗവ്യാപനം കുറഞ്ഞയിടങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവ് അനുവദിക്കണമെന്നതാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. കര്‍ണാടക, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളും സമാന ആവശ്യമാണ് ഉന്നയിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.