കണ്ണുകള്‍ക്ക് ഒരായിരം കഥ പറയാനാവുമെന്ന് ചിലര്‍ പറയാറുണ്ട്. അങ്ങനെയുള്ള കണ്ണുകള്‍ക്കു ചുറ്റും കറുത്ത നിറമുണ്ടങ്കിലോ. തീര്‍ച്ചയായും അത് നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കും.
പുരുഷന്മാരെയും സ്ത്രീകളെയും ഒരു പോലെ ബാധിക്കുന്ന കാര്യമാണ് കണ്‍ തടങ്ങള്‍ക്ക് ചുറ്റുമുള്ള കറുപ്പ്. ഉറക്കക്കുറവും സ്ട്രസും ഹോര്‍മോണ്‍ മാറ്റങ്ങളുമെല്ലാം ഇതിനു കാരണമാണ്. കൃത്യസമയത്തു തന്നെ ചികിത്സാ വിധേയമാക്കിയില്ലെങ്കില്‍ ഇതു നിങ്ങളുടെ കണ്ണിന്റെ സൗന്ദര്യത്തെ മാത്രമല്ല എപ്പിയറന്‍സിനെ മുഴുവന്‍ ബാധിക്കും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിവെക്കും.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാന്‍ നിങ്ങളുടെ വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ചികിത്സകളുണ്ട്. അത്തരം ചികിത്സകളെപ്പറ്റി പറയാം.
തക്കാളി: തക്കാളി കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുക മാത്രമല്ല സ്‌കിന്‍ മൃദുലവും ഊര്‍ജ്ജസ്വലവുമാക്കും. ഒരു ടീസ്പൂണ്‍ തക്കാളി നീരിനൊപ്പം ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും യോജിപ്പിച്ച് കണ്ണിനു താഴെ പുരട്ടുക. പത്തു മിനുട്ടിനുശേഷം കഴുകി കളയാം. ദിവസം രണ്ടു തവണ ഇതാവര്‍ത്തിക്കുക.
ചുരണ്ടിയ ഉരുളകിഴങ്ങ്: ചുരണ്ടിയ ഉരുളകിഴങ്ങും അതിന്റെ നീരും കൂടി എടുക്കുക. കോട്ടന്‍ തുണിയെടുത്ത് ഈ നീരില്‍ മുക്കുക. കണ്ണുകള്‍ അടച്ചുവെച്ച് ഈ കോട്ടന്‍ തുണി കണ്ണില്‍ വെയ്ക്കുക. കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗത്തെ അത് മുഴുവനായി മൂടുന്നുണ്ടെന്നു ഉറപ്പുവരുത്തുക. പത്തുമിനിറ്റിനുശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയുക.
തണുത്ത ടീബാഗ്: ടീബാഗ് തണുത്ത വെള്ളത്തില്‍ മുക്കിവെക്കുക. കുറച്ചുനേരം ഇതു ഫ്രിഡ്ജില്‍ വെച്ചു തണുപ്പിക്കുക. അതിനുശേഷം കണ്ണിനുചുറ്റും വെയ്ക്കുക.
തണുത്ത പാല്‍: സ്ഥിരമായി തണുത്ത പാല്‍ ഉപയോഗിച്ചാല്‍ കണ്‍തടങ്ങളിലെ കറുപ്പ് ഇല്ലാതാക്കാം. തണുത്ത പാലില്‍ മുക്കിയ കോട്ടന്‍ തുണി കറുത്ത നിറമുള്ള സ്ഥലത്ത് വ്യക്തക്കുക. അല്പസമയത്തിനുശേഷം കഴുകികളയാം.
ഓറഞ്ച് നീര്: അല്പം ഓറഞ്ച് നീരും ഗ്ലിസറിനും കൂട്ടിയോജിപ്പിച്ച് കണ്‍തടങ്ങളില്‍ പുരട്ടുക. ഇത് കറുത്ത നിറം അകറ്റുകമാത്രമല്ല കണ്ണിനു തിളക്കവും പ്രദാനം ചെയ്യും.