| Friday, 18th October 2019, 10:49 pm

നെയ്യാറ്റിന്‍കരയില്‍ അഞ്ചാംക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമം; അച്ഛന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അഞ്ചാം ക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ അച്ഛനെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. മാസങ്ങളോളം കുട്ടിയെ ലൈംഗികമായി അതിക്രമിച്ചിരുന്ന കുട്ടി സ്‌കൂള്‍ അധികൃതരോടാണ് വിവരം ആദ്യം പറയുന്നത്.

അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നാണ് കുട്ടിയെ ലൈംഗികമായി ആക്രമിച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍ അച്ഛന്റെ കൂടെയുണ്ടായിരുന്നവരെ പറ്റി കുട്ടിക്ക് അറിയില്ല. കുട്ടി നല്‍കുന്ന സൂചനയനുസരിച്ച് സുഹൃത്തുക്കളെയും പൊലീസ് തിരഞ്ഞു വരികയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസാരശേഷിയും കേള്‍വിയുമില്ലാത്ത കുട്ടിയുടെ അമ്മയെയും ഇളയ സഹോദരനെയും മുത്തശ്ശിയെയും അച്ഛന്‍ ഉപദ്രവിക്കാറുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അധ്യാപകരാണ് ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുന്നതും പിന്നീട് കുട്ടിയെ കണ്ട് മൊഴിയെടുക്കുന്നതും. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെ അറസ്റ്റ് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more