| Thursday, 23rd April 2020, 3:24 pm

കൊവിഡ് 19 ന്റെ വ്യാപനത്തിന് കാരണം 5 ജിയോ? യു.എന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി പറയുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: അതിവേഗ ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയായ 5 ജി കൊവിഡ് 19 ന്റെ വ്യാപനത്തിന് കാരണമല്ലെന്ന്  യു.എന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി.

5ജി കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നത് സാങ്കേതിക അടിത്തറ ഇല്ലാത്ത കബളിപ്പിക്കല്‍ മാത്രമാണെന്നും യു.എന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി വ്യക്തമാക്കി.കൊവിഡ് 19 ന് കാരണം 5ജി ആണെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടന്നിരുന്നു.

5 ജി യും കൊവിഡ് -19 ഉം തമ്മിലുള്ള ബന്ധത്തിന്റെ സിദ്ധാന്തം സാങ്കേതിക അടിത്തറയില്ലാത്ത തട്ടിപ്പാണെന്നാണ് ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ.ടി.യു) വക്താവ് മോണിക്ക ഗെഹ്നര്‍  ബുധനാഴ്ച പറഞ്ഞത്. യുഎന്‍ ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

കൊറോണ വൈറസ് റേഡിയോ തരംഗങ്ങളാല്‍ വ്യാപിക്കുന്നില്ല. പൊതുജനങ്ങളുടെ ആരോഗ്യത്തെപ്പറ്റിയും ക്ഷേമത്തെക്കുറിച്ചും ചിന്തിക്കുകയും കൊവിഡിനെതിരെ പോരാടുകയും വേണ്ട സമയത്ത് ഇത്തരം കേട്ടുകേള്‍വികള്‍ പ്രചരിപ്പിക്കാന്‍ ഊര്‍ജം കളയുന്നത് ശരിക്കും നാണക്കേടാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ 4 ജി നെറ്റ് വര്‍ക്കുകളേക്കാള്‍ 10 മുതല്‍ 100 മടങ്ങ് ഡൗണ്‍ലോഡ് വേഗതയുള്ള നെക്സ്റ്റ് ജനറേഷന്‍ സാങ്കേതികവിദ്യയാണ് 5 ജി എന്നും ഐ.ടി.യു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more