| Monday, 1st January 2024, 8:46 pm

രോഹിത്തിനെയും ഗെയിലിനെയും വെട്ടി നിരത്തി, റെക്കോഡ് നേട്ടത്തില്‍ പുതിയ താരോദയം

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ 31ന് ഷാര്‍ജയില്‍ അഫ്ഗാനിസ്ഥാന്‍-യു.എ.ഇ രണ്ടാം ടി-ട്വന്റി മത്സരം നടന്നിരുന്നു. മത്സരത്തില്‍ യു.എ.ഇ ഓപ്പണര്‍ മുഹമ്മദ് വസീം സിക്‌സറുകള്‍ പറത്തി പുതിയൊരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ ആവേശം കൊള്ളിച്ച 2023 കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്‌സറുകള്‍ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി മാറുകയാണ് യു.എ.ഇ ക്യാപ്റ്റനും ഓപ്പറുമായ മുഹമ്മദ് വസിം. രോഹിത് ശര്‍മയെയും ക്രിസ് ഗെയിലിനെയും മറികടന്നാണ് യുവതാരം റെക്കോഡ് സ്വന്തമാക്കുന്നത്.

അഫ്ഗാനിസ്ഥനെതിരായ മൂന്ന് ടി-ട്വാന്റി മത്സരങ്ങളില്‍ ആദ്യ മത്സരം യു.എ.ഇ പരാജയപ്പെട്ടിരുന്നു. എന്നാല്‍ വസീമിന്റെ മികച്ച സ്‌ട്രൈക്കിലും ആര്യന്‍ ലക്രായുടെ മികച്ച കൂട്ടുകെട്ടിലും യു.എ.ഇ വിജയം കണ്ടെത്താന്‍ കഴിഞ്ഞു.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് യു.എ.ഇ . നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് ആണ് ടീം നേടിയത്. ആര്യന്‍ ലാക്ര 63* (47) റണ്‍സും മുഹമ്മദ് വാസിം 53 (32) റണ്‍സും നേടി മികച്ച പ്രകടനം കാഴ്ച വെച്ച് ടീമിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ 19.5 ഓവറില്‍ 155 റണ്‍സ് മാത്രം നേടി യു.എ.ഇക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

മത്സരത്തില്‍ മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളും അടക്കം 165.63ല്‍ ആയിരുന്നു വസീമിന്റെ അര്‍ദ്ധ സെഞ്ച്വറി നേട്ടം. എന്നാല്‍ ഈ പ്രകടനം താരത്തെ മികച്ച കളിക്കാര്‍ക്ക് മുകളില്‍ എത്തിച്ചിരിക്കുകയാണ്.

2023ല്‍ 35 മത്സരങ്ങളില്‍ നിന്നും 80 സിക്‌സര്‍ നേടിയ രോഹിത് ശര്‍മയെ മറികടന്നാണ് വസിം ഒന്നാം സ്ഥാനത്ത് എത്തിയത്. ക്രിസ് ഗെയില്‍ പട്ടികയില്‍ പിന്നിലാണ്. 2012ല്‍ 26 മത്സരങ്ങളില്‍ നിന്നും 59 സിക്‌സറുകളാണ് ഗെയിലിന് നേടാന്‍ സാധിച്ചത്.

Content Highlight: Mohammad Wasim in record achievement

We use cookies to give you the best possible experience. Learn more