ആസിയാന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ സി.പി.ഐ.എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യമതില്‍ തീര്‍ത്ത പരിപാടിയിലെ ജനപങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു. സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുന്ന ആസിയാന്‍ കരാറിനോട് കേരള ജനതക്കുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമായി സി.പി.ഐ.എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള മനുഷ്യച്ചങ്ങല ദൃശ്യങ്ങള്‍.
_