| Tuesday, 30th June 2020, 10:42 pm

ചൈനീസ് ആപ്പുകളുടെ നിരോധനം; കമ്പനികള്‍ക്ക് കേസ് നടത്താന്‍ അവസരം ലഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിരോധിക്കപ്പെട്ട 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ, സ്വകാര്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഈ ആപ്ലിക്കേഷനുകളുടെ ഉടമകളായ കമ്പനികള്‍ക്ക് കേസ് നടത്താം.

എന്നാല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് പുറത്തുവിട്ടിട്ടില്ല. ഇടക്കാല ഉത്തരവാണ് തിങ്കളാഴ്ച രാത്രി പുറത്തുവിട്ടത്.

ഇക്കാര്യത്തില്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ക്ക് രേഖാമൂലമുള്ള വിശകലനം ആവശ്യമാണ്. ആപ്ലിക്കേഷനുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഐ.ടി നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

തിങ്കളാഴ്ചയാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കും ഹലോയും ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയുടെ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നും ചൈന പ്രതികരിച്ചിരുന്നു.

അതേസമയം ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപിച്ചായിരുന്നു നിരോധനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more