ലണ്ടന്‍: ബ്രിട്ടന്‍ പാര്‍ലമെന്ററിയുടെ ഗസയില്‍ വെടിനിര്‍ത്തല്‍ ആഹ്വനം ചെയ്തുകൊണ്ടുള്ള പ്രമേയ വോട്ടെടുപ്പില്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയിലെ 56 എം.പിമാര്‍ അനുകൂലമായി വോട്ടുചെയ്തു. ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമം ഉടനെ നിര്‍ത്തണമെന്ന് ലേബര്‍ പാര്‍ട്ടി എം.പിമാര്‍ ആവശ്യപ്പെട്ടു.
സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്.എന്‍.പി) നിര്‍ദേശിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത ലേബര്‍ എം.പിമാരില്‍ എട്ട് ഷാഡോ മന്ത്രിമാരും ഉള്‍പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭരണകൂടത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് യാസ്മിന്‍ ഖുറേഷി, നാസ് ഷാ, അഫ്‌സല്‍ ഖാന്‍ എന്നിവരുള്‍പ്പെടെയുള്ള എട്ട് മുന്‍ ബെഞ്ച് എം.പിമാര്‍ പാര്‍ലമെന്റിലെ സ്റ്റാര്‍മേഴ്സ് ടീമില്‍ നിന്ന് രാജിവെക്കുകയും മുന്‍ ബെഞ്ച് റോളുകളില്‍ നിന്ന് പിന്നോക്കം നിക്കുകയും ചെയ്തിട്ടുണ്ട്.
‘ഗസയിലെ രക്തച്ചൊരിച്ചിലിനെ താന്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ഞാന്‍ ഉടനടി വെടിനിര്‍ത്തലിന് വോട്ട് ചെയ്യും. നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനും മനുഷ്യരുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാനും നാം കൂട്ടക്കൊല നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്യണം. ഖേദത്തോടെ ഞാന്‍ എന്റെ സ്ഥാനം ഒഴിഞ്ഞു,’ യു.കെയിലെ വനിതാ ക്ഷേമ മന്ത്രി യാസ്മിന്‍ ഖുറേഷി പറഞ്ഞു.
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ബെഞ്ചിലെ അംഗമായ ഇമ്രാന്‍ ഹുസൈന്‍ തന്റെ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
‘എനിക്ക് എല്ലാം വ്യക്തമാണ്. ഐക്യരാഷ്ട്രസഭക്കും ഗസയില്‍ പ്രവര്‍ത്തിക്കുന്ന സഹായ ഏജന്‍സികള്‍ക്കും അത് വ്യക്തമാണ്. ഫലസ്തീനില്‍ താത്കാലികമായെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന്. മതിയായ ദൂരത്തിലും വേണ്ടത്ര രീതിയിലും ആരും പ്രവര്‍ത്തിക്കുന്നില്ല,’ വോട്ടെടുപ്പിന് മുന്നോടിയായി ഹുസൈന്‍ എം.പിമാരോട് പറഞ്ഞു. ഇതോടെ വോട്ടെടുപ്പിലൂടെ പ്രതിപക്ഷത്ത് ഫലസ്തീന്‍ നിലപാടില്‍ ഭിന്നാഭിപ്രായം നിലനിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.