ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ പരാജയപ്പെട്ട ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് പ്രകാശ് രാജ്. 56ന് 55 മണിക്കൂര്‍ പോലും പിടിച്ചു നില്‍ക്കാനായില്ലെന്ന് മോദിയുടെ നെഞ്ചളവിനെ പരിസിച്ച് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. കര്‍ണാടകയില്‍ യെദ്യൂരപ്പയ്ക്ക് 55 മണിക്കൂര്‍ നേരത്തെക്ക് മാത്രമാണ് മുഖ്യമന്ത്രിയാവാന്‍ സാധിച്ചിരുന്നത്.
കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ലെന്നും വര്‍ണാഭമാവാന്‍ പോവുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. തമാശ മറക്കൂവെന്നും വരാനിരിക്കുന്ന ചെളി പുരണ്ട രാഷ്ട്രീയത്തെ നേരിടാനായി തയ്യാറെടുക്കൂവെന്നും പ്രകാശ് രാജ് ട്വീറ്റില്‍ പറയുന്നു.
വൈറസ് പനി: എട്ടു പേരുടെ നിലഗുരുതരം; 25 പേര്‍ കൂടെ നിരീക്ഷണത്തില്‍
കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തെ പരിഹസിച്ച് പ്രകാശ് രാജ് കഴിഞ്ഞ ദിവസവും രംഗത്ത് വന്നിരുന്നു. എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ഹോളിഡേ റിസോര്‍ട്ട് മാനേജര്‍ ഗവര്‍ണറെ കണ്ടെന്നും തന്നോടൊപ്പം 116 എം.എല്‍.എമാരുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചുവെന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.
ബി.ജെ.പി എഴുതിക്കൊടുത്ത 13 പേജുള്ള പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ വായിച്ച ശേഷമാണ് യെദിയൂരപ്പ കഴിഞ്ഞ ദിവസം നിയമസഭയില്‍ രാജി പ്രഖ്യാപിച്ചത്