ആ ക്യാമറാമാന്‍ ജോമോനോ സമീര്‍ താഹിറോ അല്ല, മറ്റൊരാളാണ്: ജൂഡ് ആന്തണി ജോസഫ്
2018 സിനിമയില്‍ നിന്ന് പിന്‍മാറിയ ക്യാമറാമാന്‍ റിലീസിന് ശേഷം പടം ഗംഭീരമായിരുന്നു എന്ന് മെസേജ് അയച്ചിരുന്നതായി ജൂഡ് ആന്തണി ജോസഫ്. ഇത് പ്രാക്ടിക്കലി നടക്കില്ലെന്നും ഷൂട്ട് ചെയ്യേണ്ട എന്നും പറഞ്ഞ് സിനിമയില്‍ നിന്നും പിന്‍മാറിയ ക്യാമറാമാന്‍ ജോമോനോ, സമീര്‍ താഹിറോ അല്ലെന്നും മറ്റൊരാളാണെന്നും ജൂഡ് പറഞ്ഞു. അയാളുടെ പേര് പറയുന്നില്ലെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പിന്‍മാറിയ ക്യാമറാമാന്‍മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ പടത്തില്‍ ജോമോനാണ് ആദ്യം വന്നത്. ജോമോന്‍ എന്റെ വളരെ അടുത്ത ഒരു കൂട്ടുകാരനാണ്. പിന്നീട് സമീര്‍ താഹിര്‍ വന്നു അദ്ദേഹവും പിന്‍മാറി. അവരെയാരെയും നമുക്ക് കുറ്റം പറയാന്‍ പറ്റില്ല.
ജോമോനും സമീര്‍ താഹിറുമൊക്കെ അവരുടെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ടാണ് മാറിയത്. അവരൊക്കെ ഇപ്പോഴും എന്റെ കൂടെയുണ്ട്. എന്റെ നല്ല സുഹൃത്തുക്കളാണ്. പക്ഷെ ഇവര്‍ രണ്ടുപേരുമല്ലാത്ത വേറെ ഒരാളുണ്ട്. ഞാന്‍ അയാളുടെ പേര് പറയുന്നില്ല. ഈ സിനിമ പ്രാക്ടിക്കലി നടക്കുന്നതല്ല, ഷൂട്ട് ചെയ്യേണ്ട എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്. അത് എനിക്ക് ഇമോഷണലി വിഷമമുണ്ടാക്കിയ കാര്യമായിരുന്നു.
പക്ഷെ സിനിമ റിലീസായതിന് ശേഷം ആ ആള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. പടം ഗംഭീരമാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് അത് വിട്ടു. ആരൊക്കെ പോയാലും കൂടെയുണ്ടെന്ന് പറഞ്ഞ കുറെ ആളുകളുണ്ടായിരുന്നു. ആന്റോ ചേട്ടന്‍, സോഹന്‍ സിനുലാല്‍, വേണുപ്രസാദ് തുടങ്ങി ഒരുപാട് പേര്‍ സിനിമയ ചെയ്യുന്ന സമയത്ത് എന്നെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഫെഫ്ക, അമ്മ തുടങ്ങിയ സംഘടനകളും സപ്പോര്‍ട്ട് തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നെഗറ്റീവ് തരുന്ന ആളുകളെ ഒഴിവാക്കുക എന്നതാണ് ഞാന്‍ ചെയ്തത് ‘ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
content highlight: Jude Anthony talks about the retreated cameraman in 2018 film