കോടതി ശിക്ഷ വിധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്ന പേരില്‍ നിയമത്തില്‍ ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നില്ല. രാജ്യത്ത് എത്രപേര്‍ യു.എ.പി.എ ചുമത്തപ്പെട്ട് കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ടെന്നതിന് കണക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, 2020ല്‍ ഏറ്റവും കൂടുതല്‍ യു.എ.പി.എ ചുമത്തിയത് ഉത്തര്‍പ്രദേശിലാണെന്ന് കഴിഞ്ഞയാഴ്ച്ച നിത്യാനന്ദറായ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
361 പേരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ വര്‍ഷം യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇതില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനടക്കമുള്ളവര്‍ ഉള്‍പ്പെടുന്നുണ്ട്.
കേരളത്തില്‍ 24 പേരെയാണ് 2020ല്‍ യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.
2016 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ 7243 പേരെയാണ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 286 പേര്‍ കുറ്റവിമുക്തരായി. 25 കേസുകള്‍ ഒഴിവാക്കുകയും 42 പേരെ കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.