Advertisement
national news
മുത്തൂറ്റ് ശാഖയില്‍ വന്‍കൊള്ള; 55 കിലോ സ്വര്‍ണം കവര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 23, 11:21 am
Saturday, 23rd November 2019, 4:51 pm

ഹാജിപൂര്‍ : ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയില്‍ വന്‍കൊള്ള. മാനേജറെ തോക്കുചൂണ്ടി 55 കിലോ സ്വര്‍ണം കവര്‍ന്നു.

മുഖമൂടി ധരിച്ചെത്തിയ അഞ്ജാത സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാന്‍സ് കോ ബ്രാഞ്ചിലാണ് തോക്കുമായി അക്രമികള്‍ എത്തിയത്. ബാങ്കിനുള്ളില്‍ പ്രവേശിച്ച സംഘം മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവരുകയായിരുന്നു.

ഏഴു പേര്‍ അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം വേഗത്തിലാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ