ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 548 പേര്‍ക്ക് കൊവിഡ് ബാധിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ കണക്കെടുപ്പാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
മെഡിക്കല്‍ രംഗത്തെ ഫീല്‍ഡ് വര്‍ക്കേര്‍സ്, വാര്‍ഡ് ബോയ്‌സ്, സാനിറ്റൈസേഷന്‍ വര്‍ക്കേര്‍സ്, സെക്യൂരിറ്റി പ്രവര്‍ത്തകര്‍, ലാബ് അറ്റന്‍ന്റസ്, പ്യൂണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടാതെയാണ് ഈ കണക്ക്.
ദല്‍ഹിയില്‍ നിന്ന് 69 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 274 നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും രോഗബാധയുണ്ടായി.
കേന്ദ്രത്തിന് കീഴിലുള്ള സഫ്ദര്‍ജങ് ആശുപത്രിയില്‍ 13 മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. എയിസില്‍ 10 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 10 മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് പുറമെ ഇവിടത്തെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.
ഈ കേസുകളില്‍ എത്ര പേര്‍ക്ക് ജോലി സ്ഥലത്ത് നിന്ന് കൊവിഡ് ബാധിച്ചെന്നും എത്ര പേര്‍ക്ക് അല്ലാതെ രോഗം പിടിപെട്ടെന്നും വ്യക്തമായിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.