വിശ്വാസികളൊപ്പം ചേര്‍ന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; ഖുറാനും ബൈബിളും ഗീതയും മുഴങ്ങി ഷഹീന്‍ ബാഗ് നഗരം
ന്യൂദല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയുടെ ഷഹീന്‍ ബാഗില്‍ വ്യത്യസ്ത മതവിശ്വാസികള്‍ ഒന്നു ചേര്‍ന്നു പ്രതിഷേധം. വ്യത്യസ്ത വിഭാഗത്തിലുള്ളവര്‍ അവരുടെ മതപരമായ കാര്യങ്ങള്‍ ചെയ്തു കൊണ്ടായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ഷഹീന്‍ ബാഗ് നഗരം ചരിത്രം സൃഷ്ടിക്കുന്നുവെന്ന് മുന്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ്ഉമര്‍ ഖാലിദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ചടങ്ങില്‍ ഹിന്ദു വിശ്വാസികള്‍ ഹവാന്‍ അഥവാ യാഗം നടത്തി. സിക്കുകാര്‍ അവരുടെ സിക്ക് കീര്‍ത്തനങ്ങള്‍ ഉറക്കെ ചൊല്ലി. മുസ്‌ലിങ്ങള്‍ ഖുറാന്‍ വായിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എടുത്ത് സാമൂഹിക, മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞചെയ്തതായി പ്രതിഷേധത്തിന്റെ സംഘാടകരിലൊരാള സയ്യിദ് തസീര്‍ അഹ്മദ് പറഞ്ഞു.
‘ഗീതയില്‍ നിന്നും ബൈബിളില്‍ നിന്നും ഖുറാനില്‍ നിന്നും വചനങ്ങള്‍ ചൊല്ലിയും ആള്‍ക്കാര്‍ ഒറ്റക്കെട്ടാണെന്ന് പ്രതിഷേധിച്ചു. സി.എ.എയ്‌ക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന വശ്വാസികളും ഭരണഘടനയുടെ ആമുഖവും വായിച്ചു ഒപ്പം ചേര്‍ന്നു,’ സയ്യിദ് തസീര്‍ അഹ്മദ് പറഞ്ഞു.