ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 527 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം 3550 ആയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് മൂലം മരണപ്പെട്ടു. ഇതുവരെ 31 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. നിലവില്‍ 1409 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായത്.
162970 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 153489 പേരെയാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നത്. ഇന്നലെ 266 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 203 ആളുകള്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ചത്.
DoolNews Video