ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാകണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോരാട്ടമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിന് വോട്ടുചെയ്തവര്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുല്‍ നന്ദി പറഞ്ഞു.
Shri Rahul Gandhi thanked the voters & Congress workers.
He says, ‘every Congress member must remember that each one of you is fighting for the Constitution, for every person in India irrespective of the color of his skin or belief’. pic.twitter.com/yMtE6IWUXo
— Randeep Singh Surjewala (@rssurjewala) 1 June 2019
‘ജാതി-മത-വര്‍ണ്ണഭേദമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ഭരണഘടനയ്ക്കും വേണ്ടിയാണ് നിങ്ങളോരോരുത്തരും പോരാടേണ്ടതെന്ന ഓര്‍മ്മ എപ്പോഴും വേണം.’
അതേസമയം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എം.പിമാരുടെ യോഗത്തിലായിരുന്നു സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്. നേരത്തേയും സോണിയ തന്നെയായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശത്തെ മറ്റ് അംഗങ്ങള്‍ പിന്തുണച്ചു.
ഇനി ലോക്‌സഭാ കക്ഷി നേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനേയും സോണിയയാണ് തെരഞ്ഞെടുക്കുക. യു.പിയിലെ റായ്ബറേലിയില്‍ നിന്ന് 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ ജയിച്ചത്.