| Thursday, 20th December 2018, 8:48 am

52 ആദിവാസികളെയും ദളിതരെയും ലൈംഗിക ചൂഷണത്തിനും ക്രൂരപീഡനത്തിനും ഇരയാക്കി; സംഭവം കർണാടകയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: മൂന്നു വർഷമായി 16 സ്ത്രീകളും 4 കുട്ടികളുമടങ്ങുന്ന 52 ആദിവാസികളെയും ദളിതരെയും തടവിൽ പാർപ്പിച്ച് കഠിന ജോലികൾ ചെയ്യിച്ചതായും ലൈംഗികമായി പീഡിപ്പിച്ചതായും റിപ്പോർട്ട്. കർണാടകയിലെ ഹസ്സൻ ഏരിയയിൽ ആണ് സംഭവം. അൻപതില്പരം ആദിവാസികളെയും ദളിതരെയും ഷെഡിൽ പാർപ്പിച്ച് കൂലിയില്ലാതെ തുടർച്ചായി 19 മണിക്കൂർ ജോലി ചെയ്യിച്ചു എന്ന് കർണാടക പോലീസ് പറയുന്നു. ഇവർ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ഇവരെ കുതിരക്കുപയോഗിക്കുന്ന ചാട്ട കൊണ്ട് അടിക്കുകയും ലൈംഗിക പീഡനത്തിന് വിധേയരാക്കുകയും ആയിരുന്നു. ഇവരുടെ കൂട്ടത്തിൽ 6 വയസുള്ള കുട്ടികൾ മുതൽ 62 വയസുള്ളവർ വരെയുണ്ട്.

മുനീഷ, കൃഷ്ണഗൗഡ, ബസവരാജ, പ്രദീപ്, നാഗരാജ, എന്നിവരെ സംഭവുമായി ബന്ധപെട്ടു പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷെഡ് നിന്ന സ്ഥലം ബാംഗ്ലൂരിലുള്ള കൃഷ്ണഗൗഡയുടേതാണ്. മുനീഷയാണ് ഷെഡ് നിയന്ത്രിക്കുന്നത്. പൊലീസ് പറയുന്നു.

Also Read ജനാധിപത്യവിരുദ്ധത കോണ്‍ഗ്രസിന്റെ ഡി.എന്‍.എയില്‍ ഉള്ളത്, ജനാധിപത്യത്തെ തൊട്ടു കളിക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ല; നരേന്ദ്ര മോദി

അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി എത്തിച്ചേരുന്ന തൊഴിലാളികളെ ഇവരുടെ ശിങ്കിടികളായ ഓട്ടോ ഡ്രൈവർമാർ റെയിൽവേ സ്റ്റേഷനിൽ നിന്നും തേടി പിടിക്കുകയും തങ്ങൾക്ക് വേണ്ടി ജോലി ചെയ്യാമോ എന്ന് ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെ കൊണ്ടുവരുന്ന ഇവർക്ക് ആദ്യദിവസം ശമ്പളം കൊടുത്ത ശേഷം ഷെഡിലേക്ക് കൊണ്ട് വരും. അതിനു ശേഷമാണ് തടവിൽ പാർപ്പിക്കുക. പോലീസ് പറയുന്നു.

ഇവരെ ഷെഡിലേക്ക് കൊണ്ട് വന്ന ശേഷം ഇവരുടെ വസ്ത്രം ഉരിയുകയും, കൈവശമുള്ള വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്യും. പണം, മൊബൈൽ ഫോൺ, തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം ഇവർക്കു കൈക്കലാക്കും. രക്ഷപെടാനുള്ള എന്തെങ്കിലും ശ്രമം നടത്തിയാൽ ഇവരെ ക്രൂരമായി ഉപദ്രവിക്കുകയാണ് പതിവ്.

കർണാടകം, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ഇവരുടെ ഇരകൾ. ഭക്ഷണവും മദ്യവുമാണ് ഇവർ ചെയുന്ന ജോലികൾക്ക് കൂലിയായി നൽകുക. “അനുസരണക്കേടു” കാട്ടിയാൽ ഇവർക്കെതിരെ ചാട്ട പ്രയോഗമുണ്ടാകുകയും, ഭക്ഷണം കൊടുക്കാതിരിക്കുകയും ചെയ്യും. രാത്രികളിൽ നാല് കാവൽക്കാർ ഇവർ രക്ഷപെടാതെ നോക്കാൻ ഉണ്ടാകും.

Also Read ആലപ്പുഴ ദേശീയ പാതയില്‍ ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു നാല് പേരുടെ നില ഗുരുതരം

മനീഷയുടെ കൈവശമുള്ള രണ്ട് വാഹനങ്ങൾ വഴിയാണ് ഇവരെ ജോലിസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ച് കൊണ്ട് വരുന്നതും. ഇഷ്ടിക ചൂളകൾ, ഇഞ്ചിപാടങ്ങൾ, എന്നിങ്ങനെ പല ജോലിസ്ഥലങ്ങളിലേക്കും ഇവരെ കൊണ്ട് പോകുക പതിവാണ്. രാവിലെ 3 മണിക്ക് ജോലിക്ക് കേറുന്ന ഇവർ ജോലി അവസാനിപ്പിക്കുന്നത് രാത്രി 10 മണിക്കാണ്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് പോലീസ് ഇവർ താമസിച്ചിരുന്ന ഷെഡിൽ റെയ്ഡ് നടത്തുന്നത്. ഒട്ടും മനുഷ്യവാസയോഗ്യമല്ലാതിരുന്ന സാഹചര്യങ്ങളിലാണ് ഇവർ താമസിച്ചിരുന്നതെന്നു പോലീസ് പറയുന്നു. ഇവിടത്തെ 12 അടി ഉയരമുള്ള മതിൽ കടന്ന് രക്ഷപ്പെട്ടൊരാൾ പൊലീസിന് വിവരം നൽകിയിരുന്നു. അതനുസരിച്ചാണ് പോലീസ് റൈഡ് നടത്തുന്നത്.

ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 323,324(അന്യായമായി തടവിൽ പാർപ്പിക്കൽ), 344(കൊള്ള), 356(ലൈംഗിക ചൂഷണം), അനധികൃതമായി ജോലി ചെയ്യിക്കൽ, ആദിവാസികൾക്കും ദളിതർക്കും എതിരെയുള്ള ചൂഷണം എന്നീ കുറ്റങ്ങൾ ചാർത്തി കർണാടക പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read മാരി 2″ വില്‍ “നാന്‍ ഓട്ടോക്കാരന്‍”: ബാഷയിലെ ഗാനത്തിന്റെ റീമിക്‌സുമായി ധനുഷ്

നിയമവിരുദ്ധമായി തൊഴിലെടുപ്പിച്ചു കൊണ്ടുള്ള നടപടികൾ രാജ്യത്തുടനീളം നടക്കുന്നുണ്ടെങ്കിലും ഈ കേസ് തങ്ങൾ പ്രത്യേകം പരിഗണിക്കുകയാണെന്നു കർണാടക പോലീസ് പറയുന്നു. സംഭവത്തിലെ ഇരകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇത് പോലെ കൂടുതൽ കേസുകൾ ഈ ഭാഗത്ത് ഇനിയും ഉണ്ടോ എന്നും തങ്ങൾ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

“രാത്രി ഇവർ തങ്ങൾക്ക് ടോയ്ലറ്റ് ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോൾ ഷെഡിന്റെ മൂലയിൽ ഒരു പൈപ്പ് ഇട്ടുകൊടുത്തു. സ്ത്രീകളുൾപ്പെടെ ഈ പൈപ്പാണ് ഉപയോഗിച്ചിരുന്നത്. ഇവരിത് ഉപയോഗിക്കുമ്പോൾ ഇവരുടെ ഭർത്താക്കന്മാർ തങ്ങളുടെ കയ്യിലുള്ള തോർത്ത് പിടിച്ച് ഇവരുടെ സ്വകാര്യത സംരക്ഷിക്കും” ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ പ്രവർത്തക എം.പ്രതിമ പറയുന്നു.

(ന്യൂസ്18നിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയത്)

We use cookies to give you the best possible experience. Learn more