'കേര'യെ മറയാക്കി വ്യാജ വെളിച്ചെണ്ണ വില്‍പ്പന: 51 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു
Kerala News
'കേര'യെ മറയാക്കി വ്യാജ വെളിച്ചെണ്ണ വില്‍പ്പന: 51 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st July 2018, 11:43 am

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണ കൂടി ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. സര്‍ക്കാര്‍ ബ്രാന്‍ഡായ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇതില്‍ 22 ബ്രാന്‍ഡുകള്‍ വില്‍പ്പന നടത്തിയിരുന്നത്.

ഒരുമാസത്തിനിടെ നിരോധിച്ച 96 ബ്രാന്‍ഡുകളില്‍ 41 എണ്ണവും കേരയുടെ വ്യാജപ്പേരില്‍ ആയിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ വ്യാജ വെളിച്ചെണ്ണ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ എം.ജി രാജമാണിക്യം പറഞ്ഞു.

സര്‍ക്കാരിന്റെ കമ്പനിയായ കേരഫെഡിന്റെ ഉത്പന്നമായാണ് വ്യാജ വെളിച്ചെണ്ണ വില്‍ക്കുന്നത്. കേരയിലുള്ള വിശ്വാസത്തെ മറയാക്കിയാണ് ഗുണനിലവാരമില്ലാത്ത ഈ വെളിച്ചെണ്ണകള്‍ വിപണിയില്‍ വിറ്റിരുന്നത്.


Also Read:   മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനത്തില്‍ അഴിച്ചുപണി; അധിക സുരക്ഷ സംവിധാനം നല്‍കേണ്ടതില്ലെന്ന് ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം


ഇന്ന് നിരോധിച്ച 51 വെളിച്ചെണ്ണകളില്‍ 22 എണ്ണത്തിനൊപ്പവും കേര എന്ന പേരുണ്ട്. ജൂണ്‍ ഒന്നിന് നിരോധിച്ച 45 ബ്രാന്‍ഡില്‍ 19 എണ്ണത്തിലും കേര എന്ന് പേരുണ്ടായിരുന്നു.

കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാര്‍, കേര രുചി എന്നിവയാണ് ഏറ്റവും ഒടുവില്‍ നിരോധിച്ച ബ്രാന്‍ഡുകളില്‍ ചിലത്.

വെളിച്ചെണ്ണക്ക് കിലോയ്ക്ക് 240 രൂപ വിലയുണ്ടെന്നിരിക്കെ 140 ഉം 160 ഉം രൂപയ്ക്കാണ് ഗുണനിലവാരമില്ലാത്തവ വില്‍പ്പന നടത്തുന്നത്.