| Wednesday, 18th July 2012, 10:49 am

ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് വലിപ്പമില്ല: 5 ലക്ഷം ടിക്കറ്റുകള്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍ : ഒളിമ്പിക് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പക്കുറവ് കണക്കിലെടുത്ത് 5,00,000 ടിക്കറ്റുകള്‍ സംഘാടകര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.  ഏതാണ്ട് 200,000 സീറ്റുകളാണ് ഗ്രൗണ്ടില്‍ അനുവദിക്കാന്‍ കഴിയുക. ജൂലൈ 27 ന് മുമ്പായി  2,50,000 ടിക്കറ്റ് വില്‍ക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. []

കഴിഞ്ഞ ഒളിമ്പിക്‌സിനെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് കരുതുന്നതെന്ന് ഗെയിംസ് ചീഫ് സെബ് കോ അറിയിച്ചു.

“”ഓരോ വേദിക്കും നല്‍കാവുന്ന പരമാവധി വലിപ്പമുണ്ട്. അതില്‍ ഉപരിയായി വേദിയുടെ വലിപ്പം കൂട്ടാന്‍ കഴിയില്ല. ഒളിമ്പിക്‌സ് കാണാനായുള്ള ടിക്കറ്റ് വിതരണത്തില്‍ ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫുട്‌ബോള്‍ കളിയുടെ ടിക്കറ്റ് വിതരണം ചെയ്യുകയെന്നത് ഒരു ചലഞ്ച് തന്നെയാണ്. എല്ലാം നല്ല രീതിയില്‍ നടക്കുമെന്നാണ് കരുതുന്നത്””- കോ പറഞ്ഞു.

ആറ് ഗ്രൗണ്ടുകളിലായാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്. 1,50,000 ടിക്കറ്റുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് അനുവദിക്കുക. അതേസമയം ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാക്കുന്നതില്‍ പാകപ്പിഴയുണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more